സദസിൽ നിന്ന് വേദിയിലേക്ക്; രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ പ്ര​സം​ഗം പ​രി​ഭാ​ഷ​പ്പെ​ടു​ത്തി താരമായി പ്ല​സ് വ​ൺ​കാ​രി സ​ഫ സെ​ഫി​ൻ
Thursday, December 5, 2019 3:05 PM IST
വ​യ​നാ​ട് എം​പി രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പ്ര​സം​ഗം മ​ല​യാ​ള​ത്തി​ൽ പ​രി​ഭാ​ഷ​പ്പെ​ടു​ത്തി ക​രു​വാ​ര​ക്കു​ണ്ട് ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി സ​ഫ സെ​ഫി​ൻ ശ്ര​ദ്ധേ​യ​മാ​യി. ഇ​ന്നു രാ​വി​ലെ പ​ത്ത​ര​യോ​ടെ മ​ല​പ്പു​റം ജി​ല്ല​യി​ലെ മ​ല​യോ​ര ഗ്രാ​മ​മാ​യ ക​രു​വാ​ര​ക്കു​ണ്ട് ജി​എ​ച്ച്എ​സ്എ​സി​ന്‍റെ പു​തി​യ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു രാ​ഹു​ൽ ഗാ​ന്ധി.

ഇം​ഗ്ലീ​ഷി​ലാ​ണ് അ​ദ്ദേ​ഹം പ്ര​സം​ഗി​ച്ച​ത്. ഇ​തു കൃ​ത്യ​മാ​യി മ​ല​യാ​ള​ത്തി​ലാ​ക്കി അ​വ​ത​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു ഈ ​മി​ടു​ക്കി. ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത പ്ര​മു​ഖ​രു​ടെ പ്ര​ശം​സ​യും സ​ഫ ഏ​റ്റു​വാ​ങ്ങി. ക​രു​വാ​ര​ക്കു​ണ്ടി​ന​ടു​ത്തു കു​ട്ട​ത്തി​യി​ലെ ഓ​ടാ​ല കു​ഞ്ഞി​മു​ഹ​മ്മ​ദി​ന്‍റെ മ​ക​ളാ​ണ് സ​ഫ സെ​ഫി​ൻ.

രാ​ഹു​ലി​ന്‍റെ പ്ര​സം​ഗം മ​ല​യാ​ള​ത്തി​ൽ പ​രി​ഭാ​ഷ​പ്പെ​ടു​ത്താ​ൻ സ്കൂ​ൾ അ​ധി​കൃ​ത​ർ സ​ഫ സെ​ഫി​നെ നി​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ സ്കൂ​ളി​ലെ താ​ര​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് സ​ഫ സെ​ഫി​ൻ. മ​ല​പ്പു​റം ജി​ല്ല​യി​ലെ വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ ഇ​ന്നു രാ​ഹു​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.