ഗുരുതരാവസ്ഥയിലായ പാമ്പിന്‍റെ വയറ്റിൽ നിന്നു പുറത്തെടുത്തത് വലിയ ബീ​ച്ച് ടൗ​വ​ല്‍
ബീ​ച്ച് ടൗ​വല്‍ വി​ഴു​ങ്ങി അ​ത്യാ​സ​ന്ന നി​ല​യി​ലാ​യ പാ​മ്പി​ന്‍റെ വ​യ​റ്റി​ല്‍ നി​ന്നും ടൗ​വ്വ​ല്‍ പു​റ​ത്തെ​ടു​ത്തു. സി​ഡ്‌​നി​യി​ലെ ഒ​രു ആ​ശു​പ​ത്രി​യി​ലാ​ണ് സം​ഭ​വം. കാ​ര്‍​പെ​റ്റ് പൈ​ത​ല്‍ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട മോ​ണ്ടി എ​ന്ന 18 വ​യ​സു​ള്ള പാ​മ്പാ​ണ് ടൗ​വ​ല്‍ വി​ഴു​ങ്ങി​യ​ത്. അ​ഞ്ച് കി​ലോ ഭാ​ര​വും മൂ​ന്ന് മീ​റ്റ​ര്‍ നീ​ള​വു​മു​ണ്ടാ​യി​രു​ന്നു ഈ ​പാ​മ്പി​ന്.

ഉ​ട​മ ഡാ​നി​യ​ല്‍ ഒ ​സുള്ളിവ​ന്‍ പാ​മ്പി​നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം എ​ന്‍​ഡോ​സ്‌​കോ​പ്പി ചെ​യ്ത് ടൗ​വ​ലി​ന്‍റെ സ്ഥാ​നം ക​ണ്ടെ​ത്തി​യ​തി​ന് ശേ​ഷം ഉ​പ​ക​ര​ണ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ അ​ത് പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു.

നി​ല​വി​ല്‍ ഈ ​പാ​മ്പ് പൂ​ര്‍​ണ ആ​രോ​ഗ്യം നേ​ടി​യി​രി​ക്കു​ക​യാ​ണ്. ആ​ശു​പ​ത്രി​യു​ടെ ഔ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് പേ​ജി​ല്‍ കൂ​ടി​യാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ള്‍ പ​ങ്കു​വ​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.