"മഴ പെയ്യുമ്പോൾ മോദിജി യുദ്ധം തുടങ്ങും': പ്രധാനമന്ത്രിയുടെ മേ​ഘമറ പരാമർശത്തിന് പിന്നാലെ ട്രോ​ൾമഴ
Sunday, May 12, 2019 4:31 PM IST
ബാ​ലാ​ക്കോ​ട്ട് വ്യോ​മാ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ ര​ഹ​സ്യം വെ​ളി​പ്പെ​ടു​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​ക്ക് ട്രോ​ൾ പൊ​ങ്കാ​ല. പാ​ക്കി​സ്ഥാ​നെ ആ​ക്ര​മി​ച്ച രാ​ത്രി​യി​ൽ മ​ഴ പെ​യ്തി​രു​ന്നു​വെ​ന്നും അ​പ്പോ​ൾ അ​ന്ത​രീ​ക്ഷ​ത്തി​ലു​ണ്ടാ​യി​രു​ന്ന മേ​ഘ​ങ്ങ​ൾ​ക്ക് പാ​ക്കി​സ്ഥാ​ന്‍റെ റഡാ​റി​ൽ നി​ന്നും ഇ​ന്ത്യ​ൻ വി​മാ​ന​ങ്ങ​ളെ മ​റ​യ്ക്കു​വാ​ൻ സാ​ധി​ക്കു​മെ​ന്ന് ത​നി​ക്ക​റി​യാ​മാ​യി​രു​ന്നു​വെ​ന്നും അ​തു​കൊ​ണ്ടാ​ണ് ആ​ക്ര​മി​ക്കു​വാ​ൻ താ​ൻ ഉ​ത്ത​ര​വ് ന​ൽ​കി​യ​തെ​ന്നു​മാ​ണ് ന​രേ​ന്ദ്ര​ മോ​ദി പ​റ​ഞ്ഞ​ത്.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഈ ​പ്ര​സ്താ​വ​ന ബി​ജെ​പി​യു​ടെ ഒൗ​ദ്യോ​ഗി​ക സോ​ഷ്യ​ൽ​മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ളി​ൽ പ​ങ്കു​വ​ച്ചി​രു​ന്നു. എ​ന്നാ​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ക്കു​ക​ളെ വി​മ​ർ​ശ​ന​ത്തോ​ടെ​യും പ​രി​ഹാ​സ​ത്തോ​ടെ​യു​മാ​ണ് പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളും സോ​ഷ്യ​ൽ​മീ​ഡി​യ​യും സ്വീ​ക​രി​ച്ച​ത്.

നരേന്ദ്രമോദിയുടെ വാക്കുകൾക്ക് മറുപടിയായി കോൺഗ്രസിന്‍റെ സാമൂഹ്യമാധ്യമ മേധാവി ദിവ്യാ സ്പന്ദാന കുറിച്ചതിങ്ങനെ."മോ​ദി, താ​ങ്ക​ളു​ടെ അ​റി​വി​ലേ​ക്കാ​യി. ദ​ശാ​ബ്ദ​ങ്ങ​ൾ​ക്കു മു​മ്പേ മേ​ഘ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ലും ഇ​ല്ലെ​ങ്കി​ലും വി​മാ​ന​ങ്ങ​ളെ ക​ണ്ടെ​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന റ​ഡാ​ർ സം​വി​ധാ​ന​ങ്ങ​ളു​ണ്ട്. ഒ​രു പ​ക്ഷെ അ​ങ്ങ​നെ​യി​ല്ലാ​യി​രു​ന്നു​വെ​ങ്കി​ൽ മ​റ്റ് രാ​ജ്യ​ങ്ങ​ളു​ടെ വി​മാ​ന​ങ്ങ​ൾ എ​പ്പോ​ഴെ ന​മ്മു​ടെ ആ​കാ​ശ​ങ്ങ​ളെ കീ​ഴ​ട​ക്കു​മാ​യി​രു​ന്നു. താ​ങ്ക​ൾ പ​ഴ​യ കാ​ല​ഘ​ട്ട​ത്തി​ൽ നി​ന്നു പോ​യ​തി​ന്‍റെ പ്ര​ശ്ന​മാ​ണ്. അ​ത് മ​ന​സി​ലാ​ക്കു അ​ങ്കി​ൾ​ജി'.

ഇ​ന്ത്യ​ൻ സൈ​ന്യ​ത്തി​ന് വ​ള​രെ ബു​ദ്ധി​ശൂ​ന്യ​മാ​യി ഉ​പ​ദേ​ശം ന​ൽ​കി​യ പ്ര​ധാ​ന​മ​ന്ത്രി എ​ന്ന വി​ശേ​ഷ​ണ​മാ​ണ് മോ​ദി​ക്ക് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. സം​ഭ​വം ട്രോ​ളന്മാ​ർ ഏ​റ്റെ​ടു​ത്ത​തോ​ടെ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ചി​രി​പ്പൂ​ര​മാ​ണ്.















Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.