വൈ​ദ്യു​ത ക​മ്പി​യി​ൽ കു​ടു​ങ്ങി വി​മാ​നം; പൈ​ല​റ്റ് അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു
Wednesday, November 27, 2019 12:07 PM IST
വൈ​ദ്യു​ത ക​മ്പി​യി​ൽ കു​ടു​ങ്ങി തൂ​ങ്ങി കി​ട​ന്ന ചെ​റി​യ വി​മാ​ന​ത്തി​ൽ നി​ന്നും പൈ​ല​റ്റി​നെ സാ​ഹ​സി​ക​മാ​യി ര​ക്ഷ​പെ​ടു​ത്തി. യു​എ​സി​ലെ മി​നെ​സൊ​ട്ട​യി​ലാ​ണ് ഏ​റെ ഭീ​തി പ​ര​ത്തി​യ സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്.

ഒ​റ്റ എ​ഞ്ചി​ൻ മാ​ത്ര​മു​ള്ള ഈ ​വി​മാ​നം പ​റ​ത്തി​യ​ത് 65കാ​ര​നാ​യ ഒ​രാ​ളാ​യി​രു​ന്നു. അ​തി​ശ​ക്തി​യാ​യി വൈ​ദ്യു​തി പ്ര​വ​ഹി​ച്ചി​രു​ന്ന ഈ ​ക​മ്പി​യി​ൽ തൂ​ങ്ങി കി​ട​ന്ന വി​മാ​ന​ത്തി​ൽ നി​ന്നും ര​ക്ഷ​പെ​ടാ​നാ​കാ​തെ പൈ​ല​റ്റ് കു​ട​ങ്ങി.

പി​ന്നീ​ട് ഇവിടെ എത്തിയ രക്ഷാപ്രവർത്തക സംഘം വൈദ്യു​ത ബ​ന്ധം വി​ച്ഛേ​ദി​ച്ച​തി​ന് ശേ​ഷ​മാ​ണ് അ​ദ്ദേ​ഹ​ത്തെ ര​ക്ഷ​പെ​ടു​ത്തി​യ​ത്. അ​പ​ക​ട​ത്തി​ൽ ഇ​യാ​ൾ​ക്ക് യാ​തൊ​രു പ​രി​ക്കു​മി​ല്ലെ​ന്നു​ള്ള​താ​ണ് ഏ​റെ അ​ത്ഭു​ത​ക​ര​മാ​യ​ത്. വൈ​ദ്യു​ത ക​മ്പി​യി​ൽ വി​മാ​നം തൂ​ങ്ങി കി​ട​ക്കു​ന്ന​തി​ന്‍റെ ചി​ത്രം ഇ​തി​നോ​ട​കം ത​ന്നെ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.