"ഈ നാടിന്റെ സർഗാത്മക യൗവനത്തെയാണ് നിങ്ങൾ ചവിട്ടി താഴ്ത്തിയത്'- സ്പീക്കറുടെ പ്രതിഷേധക്കുറിപ്പ്
Saturday, July 13, 2019 10:17 AM IST
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ എസ്എഫ്ഐ പ്രവർത്തകനെ എസ്എഫ്ഐ നേതാക്കൾ കുത്തി പരിക്കേൽപ്പിച്ച സംഭവത്തെ അപലപിച്ച് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. ഫേസ്ബുക്ക് കുറിപ്പിലാണ് അദ്ദേഹം തന്റെ മനസിലെ ദുഃഖം രേഖപ്പെടുത്തിയത്.
എന്റെ ഹൃദയം നുറുങ്ങുന്നു, കരൾപിടയുന്ന വേദനകൊണ്ട് തേങ്ങുന്നു എന്ന് പറഞ്ഞാരംഭിക്കുന്ന കുറിപ്പിൽ ലജ്ജാഭാരം കൊണ്ട് ശിരസ് പാതാളത്തോളം താഴുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
യുവലക്ഷങ്ങളുടെ ആ സ്നേഹനിലാവിലേക്കാണ് നിങ്ങൾ കഠാകയുടെ കൂരിരുട്ട് ചീറ്റിത്തെറുപ്പിച്ചത്. ഈ നാടിന്റെ സർഗാത്മക യൗവനത്തെയാണ് നിങ്ങൾ ചവിട്ടി താഴ്ത്തിയതെന്നും മനസിൽ നിറയെ ദുഖവുമായി അദ്ദേഹം കുറിച്ചു.
അതേ സമയം വിദ്യാർഥിയെ കുത്തിയ പ്രതികൾ ഒളിവിലാണെന്നാണ് പോലീസിന്റെ വിശദീകരണം. ഇവരെ പിടികൂടുവാനുള്ള ശ്രമം ആരംഭിച്ചതായും പോലീസ് അറിയിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം