വളർത്തുനായയെ മുതല പിടിച്ചു; പിന്നാലെ വെള്ളത്തിൽ ചാടി വയോധികൻ: പിന്നെ സംഭവിച്ചത്...
Thursday, November 26, 2020 2:33 PM IST
വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ൾ എ​ല്ലാ​വ​ർ​ക്കും പ്രി​യ​പ്പെ​ട്ട​താ​ണ്. അ​വ​യെ ഉ​പ​ദ്ര​വി​ക്കു​ന്ന​ത് പ​ല​ർ​ക്കും സ​ഹി​ക്കി​ല്ല. സ്വ​ന്തം ജീ​വ​ൻ വ​രെ അ​പ​ക​ട​ത്തി​ലാ​ക്കി അ​വ​യെ ര​ക്ഷി​ക്കാ​ൻ ഒ​രു മ​ടി​യു​മി​ല്ലാ​ത്ത​വ​രു​മു​ണ്ട്.

വ​ള​ർ​ത്തു​നാ​യ​യെ മു​ത​ല​യു​ടെ പി​ടി​യി​ല്‍ നി​ന്ന് ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന ഒ​രാ​ളു​ടെ വീ​ഡി​യോ ആ​ണ് ഇ​പ്പോ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. 74 കാ​ര​നാ​യ റി​ച്ചാ​ർ​ഡ് വി​ൽ​ബാ​ങ്ക്സി​ന്‍റെ വ​ള​ർ​ത്തു​നാ​യ​യെ ആ​ണ് മു​ത​ല പി​ടി​ച്ച​ത്.

ഫ്ലോ​റി​ഡ​യി​ൽ താ​മ​സ​ക്കാ​ര​നാ​യ റി​ച്ചാ​ർ​ഡ് വി​ൽ​ബാ​ങ്ക്സ് ത​ന്‍റെ വ​ള​ർ​ത്തു​നാ​യ​യാ​യ ഗ​ണ്ണ​റു​മാ​യി ത​ടാ​ക​തീ​ര​ത്ത് ന​ട​ക്കാ​ന്‍ ഇ​റ​ങ്ങി​യ​താ​ണ്. പെ​ട്ടെ​ന്നാ​ണ് ഒ​രു മു​ത​ല വെ​ള്ള​ത്തി​നു മു​ക​ളി​ലേ​ക്ക് എ​ത്തു​ന്ന​തും നാ​യ്ക്കു​ട്ടി​യെ കു​ള​ത്തി​ലേ​ക്ക് വ​ലി​ച്ചി​ഴ​ക്കു​ന്ന​തും. നാ​യ്ക്കു​ട്ടി​യെ ര​ക്ഷി​ക്കാ​നാ​യി വി​ൽ​ബാ​ങ്ക്സ് ഉ​ട​നെ കു​ള​ത്തി​ലേ​ക്ക് ഇ​റ​ങ്ങി.

ചെ​റി​യ മു​ത​ല​യാ​യ​തു​കൊ​ണ്ട് അ​ല്പം മൽപ്പി​ടു​ത്ത​തി​ന് ശേ​ഷം ഗ​ണ്ണ​റി​നെ മു​ത​ല​യു​ടെ വാ​യി​ൽ നി​ന്നും റി​ച്ചാ​ര്‍​ഡ് ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. മു​ത​ല​യു​ടെ വാ​യി​ൽ​നി​ന്നും നാ​യ്ക്കു​ട്ടി​യെ സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തു​ന്ന വീ​ഡി​യോ വൈ​റ​ലാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.