പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​ക​ൻ ബൈ​ക്ക് ഓ​ടി​ച്ചു; പി​താ​വി​ന് കി​ട്ടി​യ​ത് എ​ട്ടി​ന്‍റെ പ​ണി
പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​ക​ൻ ബൈ​ക്ക് ഓ​ടി​ച്ച​തി​ന് പി​താ​വി​ന് കി​ട്ടി​യ​ത് എ​ട്ടി​ന്‍റെ പ​ണി. ഒ​ഡീ​ഷ​യി​ലാ​ണ് സം​ഭ​വം. ഭൂ​വ​നേ​ശ്വ​റി​ന് സ​മീ​പ​മു​ള്ള ബ​രാം​ഗ് എ​ന്ന സ്ഥ​ല​ത്താ​ണ് കു​ട്ടി ബൈ​ക്ക് ഓ​ടി​ച്ച​ത്. ഹെ​ൽ​മ​റ്റ് ധ​രി​ക്കാ​തെ ബൈ​ക്ക് ഓ​ടി​ച്ച​തി​ന് പി​ടി​കൂ​ടി​യ ട്രാ​ഫി​ക് പോ​ലീ​സ് രേ​ഖ​ക​ൾ പ​രി​ശോ​ധി​ക്കു​മ്പോ​ഴാ​ണ് കു​ട്ടി​ക്ക് പ്രാ​യ​പൂ​ർ​ത്തി​യാ​യി​ട്ടി​ല്ലെ​ന്ന് അ​റി​യു​ന്ന​ത്.

ഇ​വ​ർ കു​ട്ടി​യെ ട്രാ​ഫി​ക് മ​ജി​സ്ട്രേ​റ്റി​ന് മു​ൻ​പി​ൽ ഹാ​ജ​രാ​ക്കു​ക​യും ചെ​യ്തു. 26,000 രൂ​പ​യാ​ണ് ഇ​വ​ർ പി​ഴ തു​ക​യാ​യി വി​ധി​ച്ച​ത്. പോ​ലീ​സ് ബൈ​ക്ക് ക​ണ്ടു​കെ​ട്ടു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.