പാ​ഴ്സ​ലാ​യി ല​ഭി​ച്ച വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളു​ടെ കൂ​ടെ മൂ​ർ​ഖ​ൻ പാ​മ്പും
Wednesday, August 28, 2019 11:32 AM IST
പാ​ഴ്സ​ലാ​യി ല​ഭി​ച്ച വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളു​ടെ കൂ​ടെ മൂ​ർ​ഖ​ൻ പാ​മ്പും. ഒ​ഡീ​ഷ​യി​ലെ റാ​യ്‌രം​ഗ്പൂ​രി​ൽ താ​മ​സി​ക്കു​ന്ന മൃ​ത്യു​കു​മാ​ർ എ​ന്ന​യാ​ൾ​ക്കാ​ണ് ഈ ​ദു​ര​നു​ഭ​വ​മു​ണ്ടാ​യ​ത്.

ആ​ന്ധ്ര​യി​ലെ വി​ജ​യ​വാ​ഡ​യി​ൽ നി​ന്നു​മാ​ണ് അ​ദ്ദേ​ഹം വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ ഓ​ർ​ഡ​ർ ചെ​യ്ത​ത്. ഇ​വി​ടെ നി​ന്നും ട്ര​ക്കി​ലാ​ണ് സാ​ധ​ന​ങ്ങ​ൾ എ​ത്തി​ച്ച​ത്. വീ​ട്ടി​ലെ​ത്തി​യ സാ​ധ​ന​ങ്ങ​ൾ നോ​ക്കു​വാ​ൻ പാ​ഴ്സ​ൽ ക​വ​ർ പൊ​ട്ടി​ച്ച​പ്പോ​ൾ അ​തി​നു​ള്ളി​ൽ നി​ന്നും പാ​മ്പി​നെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ഏ​ക​ദേ​ശം അ​ഞ്ച​ടി​യോ​ളം നീ​ള​മു​ള്ള പാ​മ്പാ​യി​രു​ന്നു ഇ​ത്. ഇ​ദ്ദേ​ഹം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് എ​ത്തി​യ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് പാ​മ്പി​നെ പി​ടി​കൂ​ടി കൊ​ണ്ടു​പോ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.