ഭർത്താവിന്റെ ബന്ധുക്കളെ മയക്കി കിടത്തി നവവധു സ്വർണവും പണവുമായി മുങ്ങി
Sunday, December 15, 2019 1:08 PM IST
വിവാഹത്തിന്റെ നാലാം ദിനം നവവധു പണവും സ്വർണവുമായി കടന്നു. ഉത്തർപ്രദേശിലെ ബദാവൂൻ ജില്ലയിലെ ദത്തഗഞ്ച് കോട്വാലി ഛോഗാപാറ എന്ന സ്ഥലത്താണ് സംഭവം.
റിയ എന്നാണ് ഇവരുടെ പേര്. ഭർത്താവിന്റെ കുടുംബക്കാരെ മയക്കി കിടത്തിയതിന് ശേഷമാണ് ഇവർ പണവും സ്വർണവുമായി മുങ്ങിയത്. ഭക്ഷണത്തിൽ ലഹരികലർത്തിയാണ് ഇവരെ മയക്കിയത്.
തുടർന്ന് 70000 രൂപയും മൂന്ന് ലക്ഷം രൂപയുടെ സ്വർണവുമാണ് ഇവർ മോഷ്ടിച്ചത്. ഇവരുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.