ഭർത്താവ് ഒരു രൂപ പോലും ചിലവഴിക്കുന്നില്ല; മധുവിധുവിനിടെ വിവാഹമോചനം തേടി നവവധു
Thursday, April 11, 2019 11:53 AM IST
പണം ചിലവഴിക്കുന്നതിൽ വളരെയധികം പിശുക്ക് കാണിക്കുന്ന ഭർത്താവിൽ നിന്നും മധുവിധു കഴിയുന്നതിനു മുമ്പേ വിവാഹമോചനം ആവശ്യപ്പെട്ട് നവവധു. അബുദാബിയിലാണ് സംഭവം. വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങിക്കുന്നതിനും കറന്റ് ബില്ലും വെള്ളത്തിന്റെ വാടകയും കൊടുക്കുവാൻ ഭർത്താവ് തയാറാകുന്നില്ലെന്നും എല്ലാത്തിനുമുള്ള പണം നൽകുവാൻ തന്നെ എപ്പോഴും നിർബന്ധിക്കുകയാണെന്നാണ് വധുവിന്റെ വാദം.
വിവാഹത്തിനുള്ള പണം പോലും ഭർത്താവ് ചിലവാക്കിയില്ലെന്ന് ഈ യുവതി പറയുന്നു. വീട്ടിലേക്കുള്ള എല്ലാ ഫർണിച്ചർ ഉപകരണങ്ങളും യുവതിയാണ് വാങ്ങിയത്. ഭർത്താവിൽ നിന്നുമുള്ള ഈ പെരുമാറ്റത്തിൽ മനം മടുത്ത ഭാര്യ തന്റെ അതൃപ്തിയെക്കുറിച്ച് അദ്ദേഹത്തോട് പറഞ്ഞുവെങ്കിലും ഭാര്യയെ അവഗണിക്കുകയാണ് അദ്ദേഹം ചെയ്തത്. ഇതിനെ തുടർന്നാണ് ഭർത്താവിൽ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് യുവതി കോടതിയെ അപേക്ഷിച്ചത്.