100 ഫുട്ബോൾ ഗ്രൗണ്ടുകളുടെ വലുപ്പം; ബെയ്ജിംഗിൽ പുതിയ വിമാനത്താവളം
ബെ​​​യ്ജിം​​​ഗി​​​ൽ പു​​​തി​​​യ​​​താ​​​യി നി​​​ർ​​​മി​​​ച്ച ഡാ​​​ക്സിം​​​ഗ് അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം ചൈ​​​നീ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഷി ​​​ചി​​​ൻ​​​പിം​​​ഗ് നി​​​ർ​​​വ​​​ഹി​​​ച്ചു. ന​​​ക്ഷ​​​ത്ര​​​മ​​​ത്സ്യ​​​ത്തി​​​ന്‍റെ ആ​​​കൃ​​​തി​​​യി​​​ൽ നി​​​ർ​​​മി​​​ച്ചി​​​രി​​​ക്കു​​​ന്ന ഇ​​​ത് ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ളി​​​ലൊ​​​ന്നാ​​​ണ്. ആ​​​ദ്യ​​​വി​​​മാ​​​നം പു​​​റ​​​പ്പെ​​​ടാ​​​ൻ 30 മി​​​നി​​​ട്ടു വൈ​​​കി​​​യ​​​ത് ഉ​​​ദ്ഘാ​​​ട​​​ത്തി​​​ന്‍റെ നി​​​റം കെ​​​ടു​​​ത്തി.

ക​​​മ്യൂ​​​ണി​​​സ്റ്റ് ഭ​​​ര​​​ണം ആ​​​രം​​​ഭി​​​ച്ച​​​തി​​​ന്‍റെ എഴു​​​പ​​​താം വാ​​​ർ​​​ഷി​​​ക​​​ത്തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി​​​ട്ടാ​​​ണ് പു​​​തി​​​യ വി​​​മാ​​​ന​​​ത്താ​​​വ​​​ളം തു​​​റ​​​ന്ന​​​ത്. ബെ​​​യ്ജിം​​​ഗി​​​ലെ കാ​​​പി​​​റ്റ​​​ൽ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ യാ​​​ത്ര​​​ക്കാ​​​രു​​​ടെ തി​​​ര​​​ക്കു​​​ വ​​​ർ​​​ധി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് പു​​​തി​​​യ​​​ത് പ​​​ണി​​​ക​​​ഴി​​​പ്പി​​​ച്ച​​​ത്. ഡാ​​​ക്സിം​​​ഗ് പൂ​​​ർ​​​ണ​​​തോ​​​തി​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​നം ആ​​​രം​​​ഭി​​​ക്കാ​​​ൻ 2040 വ​​​രെ കാ​​​ത്തി​​​രി​​​ക്ക​​ണം. അ​​​പ്പോ​​​ഴേ​​​ക്കും വ​​​ർ​​​ഷം 100 മി​​​ല്യ​​​ൻ യാ​​​ത്ര​​​ക്കാ​​​രെ കൈ​​​കാ​​​ര്യം ചെ​​​യ്യാ​​​നു​​​ള്ള ശേ​​​ഷി കൈ​​​വ​​​രി​​​ക്കും.

ഏ​​​ഴു ല​​​ക്ഷം ച​​​തു​​​ര​​​ശ്ര മീ​​​റ്റ​​​റാ​​ണു (173 ഏ​​​ക്ക​​​ർ) വി​​സ്തീ​​ർ​​ണം. 100 ഫു​​​ട്ബോ​​​ൾ ഗ്രൗ​​​ണ്ടു​​​ക​​​ളു​​​ടെ വ​​​ലു​​​പ്പം വ​​​രു​​​മി​​​ത്. 1750 കോ​​ടി ഡോ​​​ള​​​ർ നി​​​ർ​​​മാ​​​ണ​​​ച്ചെ​​ല​​വു വ​​ന്ന വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ന്‍റെ രൂ​​പ​​ക​​ല്പ​​ന നി​​ർ​​വ​​ഹി​​ച്ച​​ത് ഇ​​റാ​​ക്കി​​ൽ ജ​​നി​​ച്ച സ​​ഹാ ഹ​​ദീ​​ദ് എ​​ന്ന വ​​നി​​താ ആ​​ർ​​ക്കി​​ടെ​​ക്ടാ​​ണ്. വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ന്‍റെ അ​​​ടി​​​യി​​​ൽ മെ​​​ട്രോ ട്രെ​​​യി​​​ൻ സ്റ്റേ​​​ഷ​​​നു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.