പ​റ​ന്നി​റ​ങ്ങി​യ വി​മാ​ന​ത്തെ പി​ടി​ച്ചു​നി​ർ​ത്തി ഇ​ന്ത്യ; "​അ​റ​സ്റ്റ​ഡ് ലാ​ൻ​ഡിം​ഗ്’​വി​ജ​യ​ക​രം
ഇ​ന്ത്യ ത​ദ്ദേ​ശീ​യ​മാ​യി വി​ക​സി​പ്പി​ച്ച ലൈ​റ്റ് കോം​ബാ​റ്റ് എ​യ​ർ​ക്രാ​ഫ്റ്റാ​യ തേ​ജ​സി​ന്‍റെ ആ​ദ്യ അ​റ​സ്റ്റ​ഡ് ലാ​ൻ​ഡിം​ഗ് പ​രീ​ക്ഷ​ണം വി​ജ​യ​ക​രം. ഗോ​വ​യി​ലെ ഐ​എ​ൻ​എ​സ് ഹ​ൻ​സ​യി​ൽ ഷോ​ർ ബേ​സ്ഡ് ടെ​സ്റ്റ് ഫ​സി​ലി​റ്റി (എ​സ്ബി​ടി​എ​ഫ്) യി​ലാ​ണ് അ​റ​സ്റ്റ​ർ വ​യ​റു​ക​ൾ ഉ​പ​യോ​ഗി​ച്ചു വി​മാ​ന​ത്തെ ലാ​ൻ​ഡിം​ഗി​നു വി​ധേ​യ​മാ​ക്കി​യ​ത്.

ലാ​ൻ​ഡിം​ഗി​നു തൊ​ട്ടു​പി​ന്നാ​ലെ വി​മാ​നം പി​ടി​ച്ചു​നി​ർ​ത്തു​ന്ന പ്ര​ക്രി​യ​യാ​ണ് അ​റ​സ്റ്റ​ഡ് ലാ​ൻ​ഡിം​ഗ്. വി​മാ​നം പ​റ​ന്നി​റ​ങ്ങു​ന്ന വേ​ള​യി​ൽ ശ​ക്ത​മാ​യ വ​ട​ങ്ങ​ൾ വി​മാ​ന​ത്തി​ൽ കു​ടു​ക്കു​ക​യും ഇ​തു​പ​യോ​ഗി​ച്ചു വി​മാ​ന​ത്തെ പെ​ട്ടെ​ന്നു​ത​ന്നെ പി​ടി​ച്ചു​നി​ർ​ത്തു​ക​യും ചെ​യ്യും. വി​മാ​ന​വാ​ഹി​നി ക​പ്പ​ലു​ക​ളി​ലെ ലാ​ൻ​ഡിം​ഗി​നാ​ണ് ഈ ​സം​വി​ധാ​നം ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

ഇ​പ്പോ​ൾ ക​ര​യി​ലാ​ണ് ഇ​റ​ക്കി​യ​തെ​ങ്കി​ലും വൈ​കാ​തെ വി​മാ​ന​വാ​ഹി​നി​ക​ളി​ലും അ​റ​സ്റ്റ​ർ ലാ​ൻ​ഡിം​ഗ് സാ​ധ്യ​മാ​കും. യു​എ​സ്, റ​ഷ്യ, ബ്രി​ട്ട​ൻ, ഫ്രാ​ൻ​സ്, ചൈ​ന തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളാ​ണ് ഇ​തു​വ​രെ ഈ ​സാ​ങ്കേ​തി​ക​വി​ദ്യ വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ച്ചി​ട്ടു​ള്ള​ത്.

ര​ണ്ടു പേ​ർ​ക്കി​രി​ക്കാ​വു​ന്ന വി​മാ​ന​മാ​ണ് അ​റ​സ്റ്റ​ഡ് ലാ​ൻ​ഡിം​ഗ് പ​രീ​ക്ഷ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ച​തെ​ന്നു പ്ര​തി​രോ​ധ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. 2012 ഏ​പ്രി​ലി​ലാ​ണ് ഇ​ത്ത​രം വി​മാ​ന​ങ്ങ​ൾ ഇ​ന്ത്യ​ൻ സേ​ന​യു​ടെ ഭാ​ഗ​മാ​കു​ന്ന​ത്. പ​ല ത​വ​ണ പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്തി വി​ജ​യി​ച്ച ശേ​ഷം യു​ദ്ധ​ക്ക​പ്പ​ലാ​യ ഐ​എ​ൻ​എ​സ് വി​ക്ര​മാ​ദി​ത്യ​യി​ലും വി​മാ​നം ഇ​റ​ക്കാ​ൻ ശ്ര​മം ന​ട​ത്തു​മെ​ന്നാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.