നന്ദനക്കുട്ടീസ് സ്പെഷൽ മാസ്ക്! സ്വന്തമായി മാസ്ക് ഡിസൈൻ ചെയ്ത് നാലാം ക്ലാസുകാരി
Thursday, May 7, 2020 3:11 PM IST
കോ​വി​ഡി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ന് ഏ​റെ വ്യ​ത്യ​സ്ത​മാ​യ തു​ണി മാ​സ്ക് രൂ​പ​ക​ല്പ​ന ചെ​യ്തു ശ്ര​ദ്ധേ​യ​യാ​വു​ക​യാ​ണ് തി​രു​വ​ന​ന്ത​പു​രം ആ​ര്യ സെ​ൻ​ട്ര​ൽ സ്കൂ​ളി​ലെ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ന​ന്ദ​ന ര​ഞ്ജി​ത്ത്.

സം​സ്ഥാ​ന സ​ർ​ക്കാ​ർ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു മാ​സ്ക് നി​ർ​ബ​ന്ധ​മാ​ക്കി​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ്കൂ​ളി​ൽ വ​ച്ച് കൂ​ട്ടു​കാ​രു​ടെ മാ​സ്ക്കു​മാ​യി മാ​റി​പ്പോ​കു​ക, ന​ഷ്ട​പ്പെ​ട്ടു പോ​കു​ക, അ​ശാ​സ്ത്രീ​യ രീ​തി​യി​ൽ ഉ​പ​യോ​ഗി​ക്ക​പ്പെ​ടു​ക.. തു​ട​ങ്ങി കു​ട്ടി​ക​ൾ​ക്കി​ട​യി​ൽ ഉ​ണ്ടാ​കാ​നി​ട​യു​ള്ള നി​ര​വ​ധി പ്ര​ശ്ന​ങ്ങ​ൾ​ക്കു​ള്ള ഉ​ത്ത​ര​മാ​ണ് ‘ന​ന്ദ​ന​ക്കു​ട്ടീ​സ് സ്പെ​ഷ​ൽ മാ​സ്ക്.’

ഒ​രാ​ൾ ഉ​പ​യോ​ഗി​ച്ച മാ​സ്ക് മ​റ്റൊ​രാ​ൾ മാ​റി​യെ​ടു​ത്ത് ധ​രി​ക്കു​ന്ന​ത് ആ​രോ​ഗ്യ​പ​ര​മാ​യി​ത്ത​ന്നെ ഏ​റെ അ​പ​ക​ട​ക​ര​മാ​ണ്. ഇവിടെ മാസ്ക് യൂ​ണി​ഫോ​മു​മാ​യി അ​നാ​യാ​സം ബ​ന്ധി​പ്പി​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ അ​ത്ത​രം പ്ര​ശ്ന​ങ്ങ​ൾ ഒ​ഴി​വാ​കും. യൂ​ണി​ഫോ​മി​ന്‍റെ ക​ള​റി​ൽ​ത്ത​ന്നെ മാ​സ്ക് ത​യാ​റാ​ക്കി​യാ​ൽ കൂ​ടു​ത​ൽ ഭം​ഗി​യാ​വും.

ദി​വ​സ​വും യൂ​ണി​ഫോം അ​ല​ക്കു​ന്പോ​ൾ അ​തി​നൊ​പ്പം ത​ന്നെ മാ​സ്കും വൃ​ത്തി​യാ​വും. പ്ര​ത്യേ​ക​മാ​യി എ​ടു​ത്ത് ക​ഴു​കേ​ണ്ടി വ​രു​ന്നി​ല്ല. യൂ​ണി​ഫോം ഇ​സ്തി​രി​യി​ട്ടു മ​ട​ക്കി അ​ല​മാ​ര​യി​ൽ വ​യ്ക്കു​ന്പോ​ൾ അ​തി​ന്‍റെ ഭാ​ഗ​മാ​യ മാ​സ്കും സു​ര​ക്ഷി​ത​മാ​യി ഒ​പ്പ​മു​ണ്ടാ​വും. രാ​വി​ലെ സ്കൂ​ളി​ൽ പോ​കാ​നൊ​രു​ങ്ങു​ന്പോ​ൾ മാ​സ്ക് തെ​ര​ഞ്ഞ് ടെ​ൻ​ഷ​ന​ടി​ക്കേ​ണ്ട. അ​ച്ഛ​ന​മ്മ​മാ​രെ ടെ​ൻ​ഷ​ന​ടി​പ്പി​ക്കു​ക​യും വേ​ണ്ട!

യൂ​ണി​ഫോ​മു​മാ​യി തു​ന്നി​ച്ചേ​ർ​ത്തി​രി​ക്കു​ന്ന​തി​നാ​ൽ ഇ​നി മാ​സ്കി​ന്‍റെ സു​ര​ക്ഷ​യോ​ർ​ത്ത് ടെ​ൻ​ഷ​ൻ വേ​ണ്ട. അ​തു ന​ഷ്ട​പ്പെ​ടു​മെ​ന്ന ആ​ധി​യും വേ​ണ്ട. വെ​ൽ​ക്രോം ഉ​പ​യോ​ഗി​ച്ചും മാ​സ്ക് അതുമായി ബ​ന്ധിപ്പിക്കാ​മെ​ന്ന് ന​ന്ദന പ​റ​യു​ന്നു. ചെ​റി​യ രീ​തി​യി​ൽ മോ​ഡി​ഫൈ ചെ​യ്താ​ൽ ഇ​ത് ആ​ണ്‍​കു​ട്ടി​ക​ൾ​ക്കും ഉ​പ​യോ​ഗി​ക്കാം.

ഉ​പ​യോ​ഗി​ക്കാ​ൻ വ​ള​രെ സൗ​ക​ര്യ​പ്ര​ദ​മാ​യതിനാൽ നന്ദന തയാറാക്കിയ മാ​സ്ക് ന​ല്ല രീ​തി​യി​ൽ സ്വീ​ക​രി​ക്ക​പ്പെ​ടു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. കൊ​റോ​ണ​ക്കാ​ലം ക​ഴി​യു​ന്പോ​ൾ ഇ​ത് ഏ​പ്ര​ണാ​യോ ക​ർ​ച്ചീ​ഫാ​യോ ഉ​പ​യോ​ഗി​ക്കാ​മെ​ന്നും ന​ന്ദ​ന പ​റ​യു​ന്നു.

മാ​സ്കി​ന്‍റെ ഉ​പ​യോ​ഗ​രീ​തി അ​തീ​വ ര​സ​ക​ര​മാ​യി വി​ശ​ദ​മാ​ക്കി ന​ന്ദ​ന ചെ​യ്ത വീ​ഡി​യോ​ ബി ​ക്രി​യേ​റ്റീ​വ് എ​ന്ന യൂ ​ട്യൂ​ബ് ചാ​ന​ലി​ൽ ല​ഭ്യ​മാ​ണ്.



തി​രു​വ​ന​ന്ത​പു​രം ശ്രീ​ചി​ത്തി​ര തി​രു​നാ​ൾ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യി​ലെ സ​യ​ന്‍റി​സ്റ്റാ​യ ര​ഞ്ജി​ത്തി​ന്‍റെ​യും സു​നി​ത ച​ന്ദ്ര​ന്‍റെ​യും മ​ക​ളാ​ണ് ന​ന്ദ​ന. കൈ​ര​ളി​ ടി​വി​യി​ലെ ‘കു​ട്ടി ഷെ​ഫ് ’ റി​യാ​ലി​റ്റി ഷോ​യി​ലെ മ​ത്സ​രാ​ർ​ഥി കൂ​ടി​യാ​ണ് എ​ട്ടു വ​യ​സു​ള്ള
ന​ന്ദ​ന.

ടി.ജി. ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.