ബ്രസീലിലെ സാന്‍റാ കാതറീന സംസ്ഥാനത്തെ സാവോ മിഗുല്‍ ദൊ ഈസ്റ്റെയില്‍ ജനിതക വ്യതിയാനം സംഭവിച്ചത് മൂലം വിചിത്ര രൂപത്തില്‍ ജനിച്ച പന്നിക്കുട്ടി ചത്തു.

ഇരു ശരീരങ്ങള്‍ ഒട്ടിച്ചേര്‍ന്ന് ഒരു തല മാത്രമായാണ് ശാസ്ത്രലോകത്തെ ഞെട്ടിച്ച ഈ പന്നിക്കുട്ടി ജനിച്ചത്. ശരീരത്തിന് മുന്‍പിലും പിറകിലുമായി നാല് കൈള്‍ ഇതിനുണ്ടായിരുന്നു.

വൃക്കയും മൂത്രാശയവും അടക്കം ആന്തരികാവയങ്ങളില്‍ മിക്കതും പന്നിക്കുട്ടിക്ക് ഒന്നിലധികം ഉണ്ടായിരുന്നു. പൂര്‍ത്തിയാകാത്ത മറ്റൊരു തലയുടെ ഭാഗവും ഉണ്ടായിരുന്നു.


സയാമീസ് ഇരട്ടകളായ രണ്ട് പെണ്‍ പന്നികളാണ് ഇങ്ങനെ ദുരാകൃതിയിലായി ജനിച്ചിരിക്കുന്നതെന്നാണ് ചില ശാസ്ത്രജ്ഞര്‍ കരുതുന്നത്. പരിസ്ഥിതി പ്രശ്നങ്ങളൊ സൂക്ഷജീവികളുടെ പ്രവര്‍ത്തനങ്ങളൊ ഇതിന് കാരണമാകാമെന്നും അവര്‍ കരുതുന്നു.

കഴിഞ്ഞാഴ്ചയാണ് പന്നിക്കുട്ടി ചത്തത്. ഏതായാലും ഇക്കാര്യത്തില്‍ കൂടുതല്‍ പഠനങ്ങള്‍ക്കൊരുങ്ങുകയാണ് ശാസ്ത്ര ലോകം.