ക​ണ്ടാ​ൽ കഴിക്കാൻ തോ​ന്ന​ണം; വൈ​റ​ലാ​കാ​ൻ പി​ന്നെ​ന്തു​വേ​ണം
Saturday, September 26, 2020 2:38 PM IST
ഭ​ക്ഷ​ണ​പ്രി​യ​രാ​ണ് ന​മ്മി​ൽ മി​ക്ക​വ​രും. രു​ചി​ക​ര​മാ​യ ഭ​ക്ഷ​ണം മു​ന്നി​ൽ കി​ട്ടി​യാ​ൽ വി​ടി​ല്ല. മൂ​ക്കു​മു​ട്ടെ തി​ന്നു​ക​യാ​ണ് അ​ടു​ത്ത പ​രി​പാ​ടി. ഭ​ക്ഷ​ണം രു​ചി​ക​രം മാ​ത്ര​മ​ല്ല, കാ​ണാ​ൻ ആ​ക​ർ​ഷ​ക​മാ​ണെ​ങ്കി​ൽ പി​ന്നെ പ​റ​യു​ക​യേ​വേ​ണ്ട,ആ​രാ​യാ​ലും ക​ഴി​ച്ചു​പോ​കും.

വി​ഭ​വ​ങ്ങ​ൾ ക​ണ്ണു​ക​ളെ മാ​ടി​വി​ളി​ക്കു​ന്ന വി​ധം അ​തി​മ​നോ​ഹ​ര​മാ​ക്കു​ന്ന​ത് ഒ​രു ഹ​ര​മാ​യി ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ് ബ​ൽ​ജി​യം​കാ​രി​യാ​യ ഒ​രു വീ​ട്ട​മ്മ. ഇ​നി അ​വ​രു​ടെ ഭ​ക്ഷ​ണ​ലോ​ക​ത്തേ​ക്ക്.

ത​ന്‍റെ ഭ​ക്ഷ​ണ പ​രീ​ക്ഷ​ണ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കാ​നാ​യി ര​ണ്ടു​മ​ക്ക​ളു​ടെ അ​മ്മ​യാ​യ ജൊ​ലാ​ന്‍റ സ്റ്റോ​ക്ക​ർ​മാ​ൻ ക​ഴി​ഞ്ഞ​വ​ർ​ഷ​മാ​ണ് "ഡി ​മീ​ൽ പ്രി​പ്പെ​ർ' എ​ന്ന വെ​ബ്സൈ​റ്റ് ആ​രം​ഭി​ച്ച​ത്. കു​റേ​യേ​റെ വി​ഭ​വ​ങ്ങ​ൾ ത​യാ​റാ​ക്കു​ന്ന വി​ധം വെ​ബ്സൈ​റ​റി​ൽ ന​ൽ​കു​ക​യും​ചെ​യ്തു. കാ​ര്യ​മാ​യ പ്ര​തി​ക​ര​ണ​ങ്ങ​ൾ ഒ​ന്നും ഉ​ണ്ടാ​യി​ല്ല. സാ​ധാ​ര​ണ​പോ​ലെ ഒ​രു വെ​ബ്സൈ​റ്റ് എ​ന്ന​തി​ൽ ക​വി​ഞ്ഞ് മ​റ്റൊ​ന്നും സം​ഭ​വി​ച്ചി​ല്ല. എ​ന്നാ​ൽ ഇ​പ്പോ​ൾ ഇ​വ​ർ വൈ​റ​ൽ ആ​ണ്.



ഉ​ണ്ടാ​ക്കു​ന്ന ഭ​ക്ഷ​ണം വ​ള​രെ വ്യ​ത്യ​സ്ത​മാ​ക​ണം എ​ന്ന ആ​ഗ്ര​ഹ​മാ​ണ് അ​വ​രെ ഇ​ന്‍റ​ർ​നെ​റ്റി​ന്‍റെ പ്രി​യ​ങ്ക​രി​യാ​ക്കി​യ​ത്. ഇ​തി​നാ​യി ഓ​രോ വി​ഭ​വ​വും മ​നോ​ഹ​ര​മാ​യ ക​ലാ​സൃ​ഷ്ടി​യാ​ക്കു​ക​യാ​ണ് അ​വ​ർ ചെ​യ്ത​ത്.

മൃ​ഗ​ങ്ങ​ൾ, പ​ക്ഷി​ക​ൾ, പ​ച്ച​ക്ക​റി, പൂ​ക്ക​ൾ എ​ന്നി​ങ്ങ​നെ കാ​ണാ​ൻ ആ​ക​ർ​ഷ​ക​മാ​യ എ​ല്ലാം അ​വ​ർ പ്ലേ​റ്റി​ൽ നി​ർ​മി​ച്ചു​തു​ട​ങ്ങി. ഇ​വ​യെ​ല്ലാം മ​ക്ക​ളു​ടെ നി​ർ​ബ​ന്ധ​ത്തി​നു വ​ഴ​ങ്ങി ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച​തോ​ടെ സം​ഗ​തി മാ​റി. ഇ​ന്ന് ഭ​ക്ഷ​ണ​പ്രി​യ​രു​ടെ ലോ​ക​ത്തെ ഹീ​റോ​യി​നാ​ണ് ജൊ​ലാ​ന്‍റ സ്റ്റോ​ക്ക​ർ​മാ​ൻ.



ര​ണ്ടു​മു​ത​ൽ നാ​ലു​മ​ണി​ക്കൂ​ർ വ​രെ​യാ​ണ് സ്റ്റോ​ക്ക​ർ​മാ​ൻ ഒ​രു വി​ഭ​വം ത​യാ​റാ​ക്കാ​ൻ എ​ടു​ക്കു​ന്ന സ​മ​യം. നൂ​ഡി​ൽ​സും ധാ​ന്യ​ങ്ങ​ളും പ​ച്ച​ക്ക​റി അ​രി​ഞ്ഞ​തും അ​നു​വ​ദ​നീ​യ​മാ​യ ക​ള​റു​ക​ളും സോ​സും മ​റ്റും ഉ​പ​യോ​ഗി​ച്ചാ​ണ് പു​തി​യ പ​രീ​ക്ഷ​ണം. ഏ​താ​യാ​ലും സം​ഗ​തി ക്ളി​ക്കാ​യി. നി​ര​വ​ധി പേ​രാ​ണ് ഇ​പ്പോ​ൾ "ആ​ർ​ട്ട് ഫു​ഡി'​ന്‍റെ ആ​വ​ശ്യ​ക്കാ​രാ​യി ഇ​വ​രെ സ​മീ​പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.