എന്തൊരു ചെയ്ഞ്ച്..! മോഡലിനെ നയൻതാരയാക്കുന്ന മേക്കപ്പ് മാജിക്; വീഡിയോ വൈറൽ
മേ​ക്ക​പ്പി​ലൂ​ടെ ന​യ​ൻ​താ​ര​യു​ടെ രൂ​പസാ​ദൃ​ശ്യം വ​രു​ത്തി​യ പെ​ണ്‍​കു​ട്ടി​യു​ടെ വീ​ഡി​യോ നേ​ര​ത്തെ വൈ​റ​ലാ​യി​രു​ന്നു. എ​ന്നാ​ൽ വീ​ണ്ടും അ​തു​പോ​ലെ ഒ​രു ശ്ര​മം ന​ട​ന്നി​ട്ടു​ണ്ട് കേ​ട്ടോ... കേ​ര​ള​ത്തി​ല​ല്ല. അ​ങ്ങ് ത​മി​ഴ്നാ​ട്ടി​ൽ.

പ​ല മേ​ക്ക് ഓ​വ​റു​ക​ളും ക​ണ്ടി​ട്ടു​ണ്ടാ​കും. എ​ന്നാ​ൽ അ​വ​യെ ഒ​ക്കെ വെ​ല്ലു​ന്ന മേ​ക്കോ​വ​റു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് വി​ശ​ശ്രീ എ​ന്ന ത​മി​ഴ് മോ​ഡ​ൽ.

സൂ​പ്പ​ർ സ്റ്റാ​ർ ന​യ​ൻ​താ​ര​യു​മാ​യി യാ​തൊ​രു സാ​മ്യ​വു​മി​ല്ലാ​ത്ത മോ​ഡ​ലി​ന് ന​യ​ൻ​താ​ര​യു​ടെ മേ​ക്ക് ഓ​വ​ർ ന​ൽ​കി​യി​രി​ക്കു​ക​യാ​ണ് മേ​ക്ക​പ്പ് ആ​ർ​ട്ടി​സ്റ്റ്. ഈ ​മേ​ക്ക് ഓ​വ​റി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​ത് പ്ര​ശ​സ്ത സെ​ലി​ബ്രി​റ്റി മേ​ക്ക​പ്പ് ആ​ർ​ട്ടി​സ്റ്റാ​യ ക​ണ്ണ​ൻ രാ​ജ​മാ​ണി​ക്യ​മാ​ണ്. മേ​ക്ക​പ്പ് ആ​ർ​ട്ടി​സ്റ്റി​നെ അ​ഭി​ന​ന്ദി​ച്ചു​കൊ​ണ്ട് നി​ര​വ​ധി പേ​രാ​ണ് ക​മ​ന്‍റ് ചെ​യ്തി​രി​ക്കു​ന്ന​ത്.

ഇ​വി​ടെ താ​ര​മാ​യി​രി​ക്കു​ന്ന​ത് മോ​ഡ​ല​ല്ല, പ​ക​രം മേ​ക്ക് അ​പ്പ് ആ​ർ​ടി​സ്റ്റ് ആ​ണ്. ക​ണ്ണ​നു​ള്ള പ്ര​ശം​സ​ക​ളാ​ണ് ക​മ​ന്‍റ് ബോ​ക്സ് നി​റ​യെ. വി​ശ​ശ്രീ​യെ ‘ന​യ​ൻ​താ​ര’​യാ​ക്കി മാ​റ്റു​ന്ന മേ​ക്ക​പ്പ് വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​ണ്. നേ​രി​ൽ ക​ണ്ടാ​ൽ യാ​തൊ​രു സാ​മ്യ​വു​മി​ല്ലാ​ത്ത മോ​ഡ​ലി​നെ​യാ​ണ് ക​ണ്ണ​ൻ വെ​റും അ​ര മ​ണി​ക്കൂ​റി​നു​ള്ളി​ൽ ന​യ​ൻ​താ​ര​യാ​ക്കി മാ​റ്റി​യ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.