അഭ്യാസപ്രകടനം പാളി; 1.2 കോടി രൂപയുടെ കാറിന് തീപിടിച്ചു, വീഡിയോ കാണാം
വാ​ഹ​ന​ങ്ങ​ൾ​കൊ​ണ്ട് റോ​ഡി​ൽ അ​ഭ്യാ​സം ന​ട​ത്തു​ക​യെ​ന്ന​ത് ചി​ല​രു‌​ടെ ശീ​ല​മാ​ണ്. കാ​റാ​യാ​ലും ബൈ​ക്കാ​യാ​ലും ഇ​ക്കാ​ര്യ​ത്തി​ൽ വി​ത്യാ​സ​മി​ല്ല. ബൈ​ക്കു​കൊ​ണ്ടാ​ണ് അ​ഭ്യാ​സ​മെ​ങ്കി​ൽ, ഹാ​ൻ​ഡി​ലി​ൽ പി​ടി​ക്കാ​തെ ഓ​ടി​ക്കു​ക, മു​ൻ​ട​യ​ർ ഉ​യ​ർ​ത്തി ഓ​ടി​ക്കു​ക തു​ട​ങ്ങി പ​ല ക​ലാ​പ​രി​പാ​ടി​ക​ളു​മു​ണ്ട്. ഇ​നി കാ​റി​ലാ​ണെ​ങ്കി​ൽ ഡ്രി​ഫ്റ്റ് ചെ​യ്യു​ക, ബേ​ൺ​ഔ​ട്ട്സ് (കാ​റി​ന്‍റെ ട​യ​ർ റോ​ഡി​ൽ ഉ​ര​ഞ്ഞ് പു​ക വ​രു​ത്തു​ന്ന​ത്) ചെ​യ്യു​ക തു​ട​ങ്ങി​യ​വ​യാ​ണ് അ​ഭ്യാ​സ​ങ്ങ​ൾ.

ഈ ​അ​ഭ്യാ​സ​ങ്ങ​ൾ​ക്കി​ട​യി​ൽ അ​പ​ക​ട​ങ്ങ​ളും ധാ​രാ​ളം സം​ഭ​വി​ക്കാ​റു​ണ്ട്. പ​രി​ച​യ​മി​ല്ലാ​ത്ത​വ​രാ​ണ് ചെ​യ്യു​ന്ന​തെ​ങ്കി​ൽ അ​പ​ക​ടം ഉ​റ​പ്പ്. അ​ത്ത​ര​ത്തി​ലൊ​രു വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്.

ഓ​സ്ട്രേ​ലി​യ​യി​ലാ​ണ് സം​ഭ​വം. ആ​ഡം​ബ​ര കാ​റാ​യ ബെ​ൻ​സി​ലാ​യി​രു​ന്നു യു​വാ​ക്ക​ളു​ടെ അ​ഭ്യാ​സം ന‌​ട​ത്താ​നു​ള്ള ശ്ര​മം. ബേ​ൺ​ഔ​ട്ട്സാ​ണ് യു​വാ​ക്ക​ൾ ചെ​യ്യാ​ൻ ശ്ര​മി​ച്ച​ത്. പ​ക്ഷെ സം​ഗ​തി പാ​ളി.

കാ​റി​ന്‍റെ പി​ൻ​ട​യ​റി​ന് തീ​പി​ടി​ച്ചു. പി​ന്നാ​ലെ കാ​ർ മു​ഴു​വ​ൻ ക​ത്തി​ന​ശി​ച്ചു. ഏ​ക​ദേ​ശം 1.2 കോ​ടി രൂ​പ വി​ല വ​രു​ന്ന ബെ​ൻ​സ് കാ​റാ​ണ് ക​ത്തി​യ​ത്. കാ​റി​ലു​ണ്ടാ​യി​രു​ന്ന യു​വാ​ക്ക​ൾ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. ഏ​താ​യാ​ലും റോ​ഡി​ൽ അ​ഭ്യാ​സ​ത്തി​ന് ഇ​റ​ങ്ങും മു​ന്പ് ഈ ​വീ​ഡി​യോ ഒ​ന്നു ക​ണ്ടി​രി​ക്കു​ന്ന​ത് ന​ല്ല​താ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.