പരീക്ഷയിൽ പരാജയപ്പെട്ടു; കാമുകിയിൽ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ട് കാമുകൻ
Wednesday, May 15, 2019 12:41 PM IST
പരീക്ഷയിൽ പരാജയപ്പെട്ടതിന് കാമുകിയിൽ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ട് കാമുകൻ. ഒൗറംഗബാദിലെ ബീഡ് ജില്ലയിലാണ് സംഭവം. 21 കാരനായ കാമുകൻ ബാച്ച്ലർ ഓഫ് ഹോമിയോപതിക്ക് മെഡിസിൻ ആൻഡ് സർജറി ഒന്നാം വർഷ വിദ്യാർഥിയാണ്. ഇരുവരും സഹപാഠികളാണ്.
പരീക്ഷാ ഫലം വന്നപ്പോൾ കാമുകൻ പരാജയപ്പെട്ടിരുന്നു. ഇതെ തുടർന്ന് നാലു വർഷത്തെ കോഴ്സ് ആദ്യ വർഷം തന്നെ അവസാനിപ്പിക്കേണ്ട അവസ്ഥയിലാണ്. കാമുകി ശല്യപ്പെടുത്തിയതു കൊണ്ടാണ് താൻ പരീക്ഷ്ക്ക് പരാജയപ്പെട്ടതെന്ന ആരോപിച്ച കാമുകി താൻ അടച്ച ഫീസ് ഇവർ നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ കാമുകന്റെ ആവശ്യം അവഗണിച്ച കാമുകി ഈ ബന്ധം അവസാനിപ്പിക്കുകയായിരുന്നു. ഇതിൽ കലിപൂണ്ട കാമുകൻ പെണ്‍കുട്ടിയെ കുറിച്ചും അവരുടെ കുടുംബാംഗങ്ങളെ കുറിച്ചും സോഷ്യൽമീഡിയയിൽ വ്യാജ പ്രചരണം നടത്തി.
ഈ യുവാവിൽ നിന്നുമുള്ള ശല്യം അസഹനീയമായതിനെ തുടർന്ന് ഇവർ പോലീസിൽ പരാതി നൽകിയിരുന്നു. കാമുകനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.