റോ​ഡി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട കു​ഴി​യി​ൽ ട്ര​ക്കു​ക​ൾ വീ​ണു; കാ​ര​ണം ദുരൂഹം
Friday, July 5, 2019 11:05 AM IST
റോ​ഡി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട ഭീ​മാ​കാ​ര​മാ​യ കു​ഴി​യി​ൽ വീ​ണ് നി​ര​വ​ധി ട്ര​ക്കു​ക​ൾ മ​റി​ഞ്ഞു കി​ട​ക്കു​ന്ന​തി​ന്‍റെ അ​മ്പ​ര​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ഫ്ളോ​റി​ഡ​യി​ൽ ഓ​ർ​ലാ​ൻ​ഡോ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​പോ​ർ​ട്ടി​നു സ​മീ​പ​ത്താ​ണ് സം​ഭ​വം ന​ട​ന്ന​ത്.

കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന ട്ര​ക്കു​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. എ​ന്നാ​ൽ ഈ ​കു​ഴി​ക​ൾ ഇ​വി​ടെ രൂ​പ​പ്പെ​ടാ​നു​ള്ള കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല. ഇ​തി​നെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

സം​ഭ​വ​ത്തി​ൽ പ​രി​ക്കു​ക​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. ഓ​റ​ഞ്ച് കൗ​ണ്ടി ഫ​യ​ർ റെ​സ്ക്യൂ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ട്വി​റ്റ​റി​ൽ കൂ​ടി​യാ​ണ് സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​റി​യി​ച്ച​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.