കൊറോണയെ എങ്ങനെ തുരത്താം; കോഴിക്കോടന്‍ സ്ലാങ്ങില്‍ കുവൈറ്റില്‍ നിന്നും തനി മലയാളം വാര്‍ത്ത
Tuesday, March 17, 2020 2:29 PM IST
തനി കോഴിക്കോടന്‍ സ്ലാങ്ങില്‍ വാര്‍ത്ത അവതരിപ്പിച്ച് കുവൈറ്റ് നഷണല്‍ ചാനലിലെ കാലാവസ്ഥ അവതാരക മറിയം അല്‍ ഖബന്ദി. ലോകമെങ്ങും ഭീതി പടര്‍ത്തുന്ന കൊറോണ വൈറസിനെ കുറിച്ച് കുവൈത്തിലെ മലയാളികള്‍ക്കിടയില്‍ ബോധവത്ക്കരണം നടത്തുന്നതിനായി ആണ് മലയാളത്തിലുള്ള വാര്‍ത്ത പുറത്തുവിട്ടത്.
വൈറസ് തടയുന്നതിനായി സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നടപടികളെ കുറിച്ചും ജനങ്ങള്‍ കൈക്കൊള്ളേണ്ട മുന്‍കരുതലുകളെക്കുറിച്ചുമാണ് മറിയം വാര്‍ത്തയില്‍ പറയുന്നത്.
ഇതിനു മുന്‍പും മലയാളം വാര്‍ത്തകള്‍ വായിച്ച് മാധ്യമങ്ങളില്‍ ഇടം നേടിയയാളാണ് മറിയം. ഇവരുടെ അമ്മ കോഴിക്കോട് സ്വദേശിനിയാണ്. ഇവരില്‍ നിന്നുമാണ് മറിയം മലയാളം പഠിച്ചത്.