മോ​ഷ്ടി​ച്ച പ​ണം ക്രി​സ്മ​സ് സ​മ്മാ​ന​മാ​യി ജ​ന​ക്കൂ​ട്ട​ത്തി​ന് ന​ൽ​കി; മ​ധ്യ​വ​യ​സ്ക​ൻ പി​ടി​യി​ൽ
ബാ​ങ്കി​ൽ നി​ന്നും മോ​ഷ്ടി​ച്ച പ​ണം ക്രി​സ്മ​സ് സ​മ്മാ​ന​മാ​യി ജ​ന​ക്കൂ​ട്ട​ത്തി​ന് വ​ലി​ച്ചെ​റി​ഞ്ഞു ന​ൽ​കി​യ മ​ധ്യ​വ​യ​സ്ക​ൻ പി​ടി​യി​ൽ. ഡേ​വി​ഡ് വെ​യ്ൻ എ​ന്ന​യാ​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. അ​മേ​രി​ക്ക​യി​ലെ കൊ​ളോ​റാ​ഡോ​യി​ലാ​ണ് സം​ഭ​വം. ജ​ന​ക്കൂ​ട്ട​ത്തി​ന് നേ​ർ​ക്ക് പ​ണം വ​ലി​ച്ചെ​റി​ഞ്ഞ ഇ​യാ​ൾ ക്രി​സ്മ​സ് ആ​ശം​സ​യും ന​ൽ​കി.

കോ​ളോ​റാ​ഡോ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ക്കാ​ദ​മി ബാ​ങ്കി​ലാ​ണ് ഇ​യാ​ൾ മോ​ഷ​ണം ന​ട​ത്തി​യ​ത്. ബാ​ങ്കി​ൽ നി​ന്നും പു​റ​ത്തി​റ​ങ്ങി​യ ഇ​യാ​ൾ പ​ണം ജ​ന​ക്കൂ​ട്ട​ത്തി​ന് ന​ൽ​കു​ക​യാ​യി​രു​ന്നു. പ​ണം ല​ഭി​ച്ച​വ​രി​ൽ ചി​ല​ർ അ​ത് തി​രി​കെ ന​ൽ​കു​വാ​ൻ ത​യാ​റാ​യി. എ​ന്നാ​ൽ ഇ​നി​യും പ​ണം ല​ഭി​ക്കു​വാ​നു​ണ്ടെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.