കൊ​റോ​ണ ഭീ​തി; വ​ള​ര്‍​ത്തു നാ​യ​യെ ന​ട​ത്താ​ന്‍ ഡ്രോ​ണ്‍
Saturday, March 21, 2020 3:30 PM IST
കോ​വി​ഡ് 19 ഭീ​തി​യി​ലാ​ണ് ലോ​കം മു​ഴു​വ​ന്‍. ആ​ളു​ക​ളോ​ട് വീ​ട്ടി​ല്‍ നി​ന്നും പു​റ​ത്തി​റ​ങ്ങാ​തെ ക​ര്‍​ശ​ന​മാ​യും സു​ര​ക്ഷി​താ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ തു​ട​രു​വാ​ന്‍ നി​ര്‍​ദ്ദേ​ശി​ച്ചി​രി​ക്കു​ക​യാ​ണ് ഭ​ര​ണ​കൂ​ടം. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ല്‍ തന്‍റെ വ​ള​ര്‍​ത്തു നാ​യ​യെ പു​റ​ത്തി​റ​ക്കി ന​ട​ത്താ​ന്‍ ഒ​രാ​ള്‍ സ്വീ​ക​രി​ച്ച മാ​ര്‍​ഗ​മാ​ണ് സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ ചി​രി​യു​ണ​ര്‍​ത്തു​ന്ന​ത്. സൈ​പ്ര​സി​ലാ​ണ് സം​ഭ​വം.

വ​ള​ര്‍​ത്തു​നാ​യ​യു​ടെ ക​ഴു​ത്തി​ല്‍ കെ​ട്ടി​യ ക​യ​റിന്‍റെ അ​റ്റം ഡ്രോ​ണി​ല്‍ ബ​ന്ധി​പ്പി​ച്ചാ​ണ് ഇ​യാ​ള്‍ നാ​യ​യെ പു​റ​ത്തി​റ​ക്കി വി​ട്ട​ത്. സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍​ക്ക് പ്ര​തി​ക​ര​ണ​വു​മാ​യി നി​ര​വ​ധി​യാ​ളു​ക​ള്‍ രം​ഗ​ത്തെ​ത്തു​ന്നു​ണ്ട്.

ഇ​ത് വ​ള​രെ ബു​ദ്ധി​പ​ര​മാ​യ ആ​ശ​യ​മാ​ണെ​ന്ന് ആ​ളു​ക​ള്‍ പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും നാ​യ​യെ ആ​രെ​ങ്കി​ലും മോ​ഷ്ടി​ക്കു​വാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന ആ​ശ​ങ്ക​യും ആ​ളു​ക​ള്‍ പ​ങ്കു​വ​യ്ക്കു​ന്നു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.