ടി​ക്ക് ടോ​ക്ക് വീ​ഡി​യോ ചി​ത്രീ​ക​രി​ക്കാ​ൻ ന​ടു​റോ​ഡി​ൽ ജീ​പ്പ് ക​ത്തി​ച്ചു; ‍യുവാവ് ​പിടി​യി​ൽ
ടി​ക്ക് ടോ​ക്ക് വീ​ഡി​യോ ചി​ത്രീ​ക​രി​ക്കു​വാ​ൻ ജീ​പ്പ് ക​ത്തി​ച്ച​യാ​ൾ പി​ടി​യി​ൽ. ഗു​ജ​റാ​ത്തി​ലെ രാ​ജ്കോ​ട്ടി​ലാ​ണ് സം​ഭ​വം. ഇ​ന്ദ്ര​ജി​ത്ത് സിം​ഗ് ജ​ഡേ​ജ എ​ന്ന് പേ​രു​ള്ള ഇ​യാ​ളു​ടെ ത​ന്നെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് വാ​ഹ​നം. തി​ര​ക്കേ​റി​യ റോ​ഡി​ന് സ​മീ​പം നി​ർ​ത്തി​യി​ട്ട​തി​ന് ശേ​ഷ​മാ​ണ് അ​ദ്ദേ​ഹം ജീ​പ്പി​ന് തീ​യി​ട്ട​ത്.

ഇ​വി​ടു​ത്തെ അ​ഗ്നി​ശ​മ​ന​സേ​ന ഓ​ഫീ​സി​ന് മു​ൻ​പി​ൽ ന​ട​ന്ന സം​ഭ​വ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത് ഇ​ന്ദ്ര​ജി​ത്തി​ന് സ​മീ​പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്താ​ണ്. സം​ഭ​വം ക​ണ്ട വ​ഴി​യാ​ത്രി​ക​ർ ഭ​യ​ന്ന് അ​ല​റു​ന്ന​തും വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ണ്.

രാ​ജ്കോ​ട്ട് പോ​ലീ​സ് ഇ​ദ്ദേ​ഹ​ത്തെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ ആ​ളെ ക​ണ്ടെ​ത്താ​നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പോ​ലീ​സ് ഇ​പ്പോ​ൾ.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.