നോക്കീം കണ്ടും പാർക്ക് ചെയ്തില്ലെങ്കിൽ ദേ ഇങ്ങനെയിരിക്കും!
Saturday, August 22, 2020 2:57 PM IST
ബോ​ർ​ഡ് വ​ച്ചി​രി​ക്കു​ന്ന​ത് വാ​ഹ​നം പാ​ർ​ക്ക് ചെ​യ്യു​ക എ​ന്ന​തു ചി​ല​രു​ടെ വി​നോ​ദ​മാ​ണ്. സ്ഥാ​പ​ന​മെ​ന്നോ വീ​ടെ​ന്നോ വ്യ​ത്യാ​സ​മി​ല്ലാ​തെ വ​ഴി​യ​ട​ച്ചാ​യി​രി​ക്കും ചി​ല​രു​ടെ പാ​ക്കിം​ഗ്. ന​ഗ​ര​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ ഏ​റെ വ​ല​യു​ന്ന​തും ഇ​ത്ത​രം നോ ​പാ​ർ​ക്കിം​ഗു​കാ​രെ​ക്കൊ​ണ്ടാ​ണ്. ഇ​വ​രെ എ​ങ്ങ​നെ​യാ​ണ് നേ​രി​ടേ​ണ്ട​തെ​ന്നു കാ​ണി​ച്ചു​ത​രു​ക​യാ​ണ് ല​ണ്ട​ൻ സ്വ​ദേ​ശി​യാ​യ ടോ​ബെ ബെ​യ്‌​ലി.

ത​ന്‍റെ ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് വീ​ടി​നു മു​ന്നി​ൽ അ​ന​ധി​കൃ​ത​മാ​യി പാ​ർ​ക്ക് ചെ​യ്ത കാ​റി​ന്‍റെ ഉ​ട​മ​സ്ഥ​നെ പാ​ഠം പ​ഠി​പ്പി​ച്ച സം​ഭ​വം പു​റ​ത്തു​വി​ട്ട​ത്. സം​ഭ​വം ഇ​ങ്ങ​നെ​യാ​ണ്- ടോ​ബെ താ​മ​സി​ക്കു​ന്ന തെ​രു​വി​ൽ 26 വീ​ടു​ക​ളും 24 പാ​ർ​ക്കിം​ഗ് സ്ഥ​ല​ങ്ങ​ളു​മാ​ണു​ള​ള​ത്. പാ​ർ​ക്കിം​ഗ് സ്ഥ​ല​ത്തി​ന്‍റെ അ​പ​ര്യാ​പ്ത​മൂ​ലം പ​ല​രും കാ​ർ പാ​ർ​ക്ക് ചെ​യ്യു​ന്ന​ത് ടോ​ബെ​യു​ടെ വീ​ടി​നു മു​ന്നി​ലാ​ണ്, അ​തു വീ​ട്ടി​ലേ​ക്കു​ള്ള വ​ഴി​യ​ട​ച്ച്. ഇ​തോ​ടെ ടോ​ബെ വീ​ടി​നു​മു​ന്നി​ൽ നോ ​പാ​ർ​ക്കിം​ഗ് ബോ​ർ​ഡ് സ്ഥാ​പി​ച്ചു. പ​ല​രോ​ടും നേ​രി​ട്ട് അ​ഭ്യ​ർ​ഥി​ച്ചു. എ​ന്നി​ട്ടും ര​ക്ഷ​യു​ണ്ടാ​യി​ല്ല.



ഒ​ന്ന​ര ദി​വ​സം!

ഒ​രു ദി​വ​സം ജോ​ലി ക​ഴി​ഞ്ഞു രാ​ത്രി വീ​ട്ടി​ലേ​ക്ക് എ​ത്തി​യ ടോ​ബെ ശ​രി​ക്കും പെ​ട്ടു. വ​ഴി​യ​ട​ച്ച് കാ​ർ പാ​ർ​ക്ക് ചെ​യ്തി​രി​ക്കു​ക​യാ​ണ്. ടോ​ബെ​യു​ടെ കാ​ർ അ​ക​ത്തേ​ക്കും മ​ക​ളു​ടെ കാ​ർ പു​റ​ത്തേ​ക്കും ഇ​റ​ക്കാ​നാ​വാ​ത്ത സ്ഥി​തി. കാ​ർ മാ​റ്റ​ണ​മെ​ന്ന് ഒ​രു കു​റി​പ്പെ​ഴു​തി കാ​റി​ൽ പ​തി​പ്പി​ച്ച് ടോ​ബെ പോ​യി. പ​ക്ഷേ. ഒ​ന്നും സം​ഭ​വി​ച്ചി​ല്ല. ഒ​ന്ന​ര ദി​വ​സ​ത്തോ​ളം കാ​ർ അ​വി​ടെ​ക്കി​ട​ന്നു.

സ​ഹി​കെ​ട്ട ടോ​ബെ പി​ന്നെ മ​റ്റൊ​ന്നും ആ​ലോ​ചി​ച്ചി​ല്ല. പാ​ഴ്സ​ലു​ക​ൾ ഒ​ട്ടി​ക്കു​ന്ന വ​ലി​യ ടേ​പ്പ് വാ​ങ്ങി കാ​ർ മു​ഴു​വ​ൻ പൊ​തി​ഞ്ഞു. കാ​ർ കാ​ണാ​ൻ പ​റ്റാ​ത്ത വി​ധ​ത്തി​ൽ. അ​തോ​ടെ ഉ​മ​സ്ഥ​ൻ സ്ഥ​ല​ത്തെ​ത്തി മാ​പ്പു പ​റ​ഞ്ഞു.

അ​ടു​ത്ത വീ​ട്ടി​ലെ പെ​ൺ​കു​ട്ടി​യാ​യി​രു​ന്നു കാ​റി​ന്‍റെ ഉ​ട​മ​സ്ഥ. മേ​ലി​ൽ അ​വി​ടെ പാ​ർ​ക്ക് ചെ​യ്യി​ല്ലെ​ന്ന് ഉ​റ​പ്പും ന​ൽ​കി​യ​താ​യി ടോ​ബെ പ​റ​ഞ്ഞു. അ​ന​ധി​കൃ​ത​മാ​യി പാ​ർ​ക്ക് ചെ​യ്യു​ന്ന​വ​ർ​ക്ക് ടോ​ബെ ആ​ദ്യ​മാ​യി​ട്ട​ല്ല പ​ണി​കൊ​ടു​ക്കു​ന്ന​ത്. മു​ന്പ് ഇ​തു​പോ​ലെ പാ​ർ​ക്ക് ചെ​യ്ത കാ​ർ ജാ​ക്കി വ​ച്ച് ഉ​യ​ർ​ത്തി​വ​ച്ചി​ട്ടു​ണ്ട് ടോ​ബെ. പി​ന്നീ​ട് ഉ​ട​മ​സ്ഥ​ൻ വ​ന്ന് മാ​പ്പ് പ​റ​ഞ്ഞാ​ണ് അ​ന്നു പ്ര​ശ്നം പ​രി​ഹ​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.