കൈ​യി​ൽ പാ​ന്പ്, തോ​ളി​ൽ പ​ഞ്ച​വ​ർ​ണ​ത​ത്ത; യു​വാ​വി​നെ​ത്തേ​ടി സോ​ഷ്യ​ൽ മീ​ഡി​യ
സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്ന ചി​ല വീ​ഡി​യോ​ക​ൾ വി​ശ്വ​സി​ക്കാ​ൻ പ്ര​യാ​സ​മു​ള്ള​വ​യാ​ണ്. അ​ത്ത​രം വീ​ഡി​യോ​ക​ൾ വ​ള​രെ വേ​ഗം വൈ​റ​ലാ​കാ​റു​മു​ണ്ട്. ഇങ്ങനെ വൈറലായ വീ​ഡി​യോ​യു​ടെ വി​ശേ​ഷം അ​റി​യാം.

ടി​ക്ക് ടോ​ക്ക് താ​ര​മാ​യ ഹെ​യ്‌​ലി റോ​ബ​ൻ പ​ങ്കു​വ​ച്ച വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ ച​ർ​ച്ച​യാ​കു​ന്ന​ത്. വി​ദേ​ശ രാ​ജ്യ​ത്തു​നി​ന്നാ​ണ് വീ​ഡി​യോ പ​ക​ർ​ത്തി​യി​രി​ക്കു​ന്ന​ത്. കാ​റി​ൽ പോ​കു​ന്പോ​ഴാ​ണ് താ​ൻ വി​ചി​ത്ര​മാ​യ ഈ ​ദൃ​ശ്യം കാ​ണു​ന്ന​തെ​ന്ന് റോ​ബ​ൻ പ​റ​യു​ന്നു.

വീ​ഡി​യോ എ​ന്താ​ണെ​ന്ന​ല്ലേ? ഒ​രു കൈ​യി​ൽ പെ​രു​ന്പാ​ന്പും തോ​ളി​ൽ ഒ​രു പ​ഞ്ച​വ​ർ​ണ ത​ത്ത​യു​മാ​യി പോ​കു​ന്ന യു​വാ​വി​ന്‍റെ വീ​ഡി​യോ​യാ​ണ് സം​ഗ​തി. പാ​ന്പു​മാ​യി വ​ള​രെ ആ​സ്വ​ദി​ച്ച് ന​ട​ന്നു നീ​ങ്ങു​ന്ന യു​വാ​വ് സി​ഗ്ന​ലി​നു സ​മീ​പം കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്കു​ള്ള സ്വി​ച്ച് അ​മ​ർ​ത്തു​ന്ന​തി​നാ​യി പാ​ന്പി​നെ താ​ഴെ വ​യ്ക്കു​ന്നു​ണ്ട്. ബ​ട്ട​ൺ അ​മ​ർ​ത്തി​യ ശേ​ഷം പാ​ന്പി​നെ വീ​ണ്ടും കൈ​യി​ൽ എ​ടു​ക്കു​ന്ന​തു​വ​രെ​യു​ള്ള ദൃ​ശ്യ​ങ്ങ​ളാ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്.

പാ​ന്പി​നെ അ​ല​ക്ഷ്യ​മാ​യി കൈ​കാ​ര്യം ചെ​യ്യു​ന്ന യു​വാ​വി​നെ നി​ര​വ​ധി ആ​ളു​ക​ളാ​ണ് വി​മ​ർ​ശി​ക്കു​ന്ന​ത്. ഇ​തു​വ​രെ അ​ര​ല​ക്ഷ​ത്തോ​ളം ആ​ളു​ക​ൾ ടി​ക്ക് ടോ​ക്കി​ൽ മാ​ത്രം വീ​ഡി​യോ ക​ണ്ടു​ക​ഴി​ഞ്ഞു. നി​ര​വ​ധി സോ​ഷ്യ​ൽ മീ​ഡി​യ സൈ​റ്റു​ക​ളി​ൽ വീ​ഡി​യോ പ്ര​ച​രി​ക്കു​ന്നു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.