കു​ന്നി​ൻ മു​ക​ളി​ൽ നി​ന്നും ഫ്രി​ഡ്ജ് വ​ലി​ച്ചെ​റി​ഞ്ഞു; എ​ട്ടി​ന്‍റെ പ​ണി കൊ​ടു​ത്ത് പോ​ലീ​സ്
Wednesday, August 7, 2019 12:42 PM IST
കു​ന്നി​ൻ മു​ക​ളി​ൽ നി​ന്നും താ​ഴേ​ക്ക് ഫ്രി​ഡ്ജ് വ​ലി​ച്ചെ​റി​ഞ്ഞ യു​വാ​വി​ന് എ​ട്ടി​ന്‍റെ പ​ണി കൊ​ടു​ത്ത് പോ​ലീ​സ്. സ്പെ​യി​നി​ലെ അ​ൽ​മേ​രി​യ പ്ര​വ​ശ്യ​യി​ലാ​ണ് സം​ഭ​വം. പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​യ ഒ​രു ഫ്രി​ഡ്ജാ​ണ് അ​ദ്ദേ​ഹം താ​ഴേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ​ത്.

ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ​മീ​പ​മു​ണ്ടാ​യി​രു​ന്ന​വ​രി​ലൊ​രാ​ൾ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി മാ​റി​യി​രു​ന്നു. തു​ട​ർ​ന്ന് സം​ഭ​വം സ്പെ​യി​നി​ലെ ഗാ​ർ​ഡി​യ​ൻ സി​വി​ൽ പോ​ലീ​സി​ന്‍റെ ശ്ര​ദ്ധ​യി​ലും പെ​ട്ടു.

തു​ട​ർ​ന്ന് ഇ​വ​ർ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഫ്രി​ഡ്ജ് വ​ലി​ച്ചെ​റി​ഞ്ഞ​യാ​ളെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. മാ​ത്ര​മ​ല്ല പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​വ​ർ​ക്ക് ന​ൽ​കി​യ ശി​ക്ഷ​യാ​ണ് ഏ​റെ ശ്ര​ദ്ധേ​യ​മാ​യ​ത്. കു​ന്നി​ൻ താ​ഴ്വ​ര​യി​ൽ നി​ന്നും ഇ​വ​രെ​ക്കൊ​ണ്ട് ത​ന്നെ ഫ്രി​ഡ്ജ് മു​ക​ളി​ലേ​ക്ക് കൊ​ണ്ടു വ​ന്ന് അ​ത് മ​റ്റാ​ർ​ക്കും ശ​ല്യ​മാ​കാ​ത്ത വി​ധം ന​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ഇ​വ​ർ ഫ്രി​ഡ്ജ് മു​ക​ളി​ലേ​ക്ക് ചു​മ​ന്ന് വ​രു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് പ​ക​ർ​ത്തി സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചി​രു​ന്നു. സാ​മൂ​ഹ്യ​വി​രു​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക് ഇ​ത്ത​ര​ത്തി​ലു​ള്ള ശി​ക്ഷ ന​ൽ​ക​ണ​മെ​ന്നാ​ണ് അ​ഭി​പ്രാ​യ​മു​യ​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.