വളര്‍ത്തുമൃഗങ്ങളില്‍ പൂച്ചയുടെയും നായക്കുട്ടിയുടെയുമെക്കെ കൂടെ ചിലരെങ്കിലും ഉറങ്ങിയിട്ടുണ്ടാകാം.എന്നാല്‍ ചീറ്റപ്പുലിയുടെ കൂടെ ഉറങ്ങുന്നയാളെ കണ്ടിട്ടുണ്ടോ.? അത്രക്ക് ധൈര്യമുള്ളവരുണ്ടോ എന്ന് ചിന്തിക്കാന്‍ വരട്ടെ. അത്തരമൊരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

മൂന്ന് ചീറ്റപ്പുലികളുടെ കൂടെയാണ് ഇദ്ദേഹം ഉറങ്ങുന്നത്. ഡോള്‍ഫ് സി വാക്കര്‍ എന്നയാളാണ് ആ ധൈര്യശാലി.അദേഹത്തിന്‍റെ തന്നെ യുട്യൂബ് ചാനലിൽ കൂടിയാണ് വീഡിയോ പങ്ക് വച്ചിരിക്കുന്നത്.

2019-ലാണ് ഇത് പങ്കുവച്ചതെങ്കിലും ഇപ്പോളും ഈ വീഡിയോ വൈറലാണ്. ജന്തുശാസ്ത്രത്തില്‍ ബിരുദമുള്ള ഇദേഹം മൃഗങ്ങളുടെ വക്കീലായാണ് അറിയപ്പെടുന്നത്. മൃഗങ്ങളുടെ സ്വഭാവവും അവരുടെ രീതിയും മനസിലാക്കാന്‍ വാക്കറിന് താല്‍പര്യമാണ്.

പ്രജനനത്തിനായി ഇവയെ പരിപാലിച്ച് വളര്‍ത്തിയെടുക്കും. കുഞ്ഞുങ്ങള്‍ ആയതിന് ശേഷം അവരെ സൂക്ഷ്മമായി നിരീക്ഷിക്കും. നമ്മളുമായി ഇണക്കമായ അമ്മപ്പുലികള്‍ അതിന് സമ്മതിക്കും. ഭാവിയില്‍ സംരക്ഷിത വനമേഖലയിലേക്ക് ഇവയിലൊന്നിനെ പറഞ്ഞയക്കുകയും ചെയ്യും. അദേഹം വീഡിയോയില്‍ പറയുന്നു.

മൂന്ന് ചീറ്റപ്പുലികളുമായി രാത്രിയില്‍ ഒരുമിച്ച് ഉറങ്ങുന്നതിന് അദേഹത്തിന് അനുവാദമുണ്ട്. അത് അവരെ നിരീക്ഷിക്കുന്നതിനും ഉറച്ച ബന്ധം സ്ഥാപിക്കുന്നതിനും വേണ്ടിയാണ്. വളരെ രസകരമായി എനിക്ക് തോന്നാറുണ്ട്. കാരണം അവര്‍ എന്നെ വിശ്വസിക്കുകയും എന്നോടൊപ്പം സമയം ചിലവിടുകയും ഉറങ്ങുകയും ചെയ്യുന്നു അദേഹം പറയുന്നു.

ഇതിനോടകം ഈ വീഡിയോ കണ്ട് തീര്‍ത്തത് 17 മില്യണ്‍ ആളുകളാണ്.ഏറ്റവും രസകരമായ കാഴ്ച എന്നാണ് വീഡിയോ കണ്ടവര്‍ പറയുന്നത്.