ബെ​യ്ദു സി​ഇ​ഒ​യു​ടെ ത​ല​യി​ൽ വെ​ള്ള​മൊ​ഴി​ച്ച് യു​വാ​വി​ന്‍റെ പ്ര​തി​ഷേ​ധം; അ​മ്പ​ര​ന്ന് സ​ദ​സ്
Thursday, July 4, 2019 12:22 PM IST
ചൈ​നീ​സ് ക​മ്പ​നി​യാ​യ ബെ​യ്ദു​വി​ന്‍റെ സി​ഇ​ഒ റോ​ബി​ൻ ലീ ​പ്ര​സം​ഗി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോ​ൾ സ്റ്റേ​ജി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ യു​വാ​വ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ത​ല​യി​ൽ വെ​ള്ള​മൊ​ഴി​ച്ചു. ക​മ്പ​നി സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​നി​ടെ നി​ർ​മി​ത ബു​ദ്ധി​യെ​ക്കു​റി​ച്ച് ക​മ്പ​നി​യു​ടെ സ്ഥാ​പ​ക​നും സി​ഇ​ഒ​യു​മാ​യ റോ​ബി​ൻ ലീ ​സം​സാ​രി​ക്കു​മ്പോ​ഴാ​യി​രു​ന്നു ഈ ​അ​സാ​ധാ​ര​ണ​മാ​യ സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്.

കു​പ്പി​യി​ൽ നി​റ​ച്ച വെ​ള്ള​വു​മാ​യാ​ണ് ഇ​ദ്ദേ​ഹം സ്റ്റേ​ജി​ൽ ക​യ​റി​യ​ത്. അ​ദ്ദേ​ഹം അ​മ്പ​ര​ന്നു നി​ൽ​ക്കു​മ്പോ​ൾ ഈ ​യു​വാ​വ് സ്റ്റേ​ജി​ൽ നി​ന്നും ന​ട​ന്നു നീ​ങ്ങു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് സു​രാ​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സം​ര​ക്ഷ​ണ​യി​ലാ​ണ് അ​ദ്ദേ​ഹം ത​ന്‍റെ സം​സാ​രം പൂ​ർ​ത്തീ​ക​രി​ച്ച​ത്.

എ​ന്നാ​ൽ ഇ​യാ​ൾ ഇ​ങ്ങ​നെ ചെ​യ്യാ​ൻ കാ​ര​ണ​മെ​ന്താ​ണെ​ന്ന് വ്യ​ക്ത​മ​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.