ഒ​ന്നും ര​ണ്ടു​മ​ല്ല, ല​ക്ഷ​ങ്ങ​ൾ! ക​സ്റ്റ​മ​ർ ന​ല്കി​യ ടി​പ്പ് ക​ണ്ട് ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​ൻ പോ​ലും ഞെ​ട്ടി
വ​ലി​യ റ​സ്റ്റ​റ​ന്‍റു​ക​ളി​ൽ ക​യ​റി​യാ​ൽ ടി​പ്പ് കൊ​ടു​ക്കു​ന്ന പ​തി​വു​ണ്ട്. റ​സ്റ്റ​റ​ന്‍റി​ലെ ജോ​ലി​ക്കാ​രെ ഉ​ദ്ദേ​ശി​ച്ചാ​ണ് ഈ ​ടി​പ്പു​ക​ൾ ന​ൽ​കു​ന്ന​ത്. ചി​ല​ർ ബി​ല്ലി​ന്‍റെ ബാ​ല​ൻ​സ് വ​രു​ന്ന തു​ക റൗ​ണ്ട് ചെ​യ്താ​ണ് ടി​പ്പ് ന​ൽ​കു​ന്ന​ത്.

പ​ല​രു​ടെ​യും വ​രു​മാ​ന​ത്തി​ന്‍റെ പ്ര​ധാ​ന പ​ങ്ക് പ​ല​പ്പോ​ഴും ഇ​ങ്ങ​നെ ല​ഭി​ക്കു​ന്ന ടി​പ്പാ​ണ്. എ​ങ്കി​ലും ബി​ല്ലി​ലു​ള്ള​തി​ന്‍റെ ഇ​ര​ട്ടി തു​ക​യൊ​ന്നും ആ​രും ടി​പ്പ് ന​ൽ​കാ​റി​ല്ല.

എ​ന്നാ​ൽ ടി​പ്പ് കി​ട്ടി​യ തു​ക ക​ണ്ട് അ​ന്പ​ര​ന്നി​രി​ക്കു​ക​യാ​ണ് അ​മേ​രി​ക്ക​യി​ലെ ടോ​ളി​ഡോ ന​ഗ​ര​ത്തി​ലു​ള്ള സൂ​ക്ക് മെ​ഡി​റ്റ​റേ​നി​യ​ൻ കി​ച്ച​ൻ റ​സ്റ്റ​റ​ന്‍റി​ലെ ജീ​വ​ന​ക്കാ​ർ. 5,600 ഡോ​ള​ർ (ഏ​ക​ദേ​ശം 4,15,000 രൂ​പ ) ആ​ണ് ഒ​രാ​ൾ ടി​പ്പ് ന​ൽ​കി​യ​ത്.

ക​ഴി​ഞ്ഞ 12ന് ​രാ​ത്രി അ​ത്താ​ഴം ക​ഴി​ക്കാ​ൻ എ​ത്തി​യ ഒ​രാ​ളാ​ണ് റ​സ്റ്റ​റ​ന്‍റ് ജീ​വ​ന​ക്കാ​രെ ഞെ​ട്ടി​ച്ച​ത്. ജീ​വ​ന​ക്കാ​ർ​ക്ക് ഈ ​തു​ക വീ​തി​ച്ചു ന​ൽ​കാ​ന്‍ റ​സ്റ്റ​റ​ന്‍റ് ഉ​ട​മ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ട ഇ​യാ​ൾ, ത​ന്‍റെ പേ​ര് വെ​ളി​പ്പെ​ടു​ത്ത​രു​തെ​ന്ന് അ​ഭ്യ​ർ​ഥി​ച്ചാ​ണ് മ​ട​ങ്ങി​യ​ത്. ഈ ​തു​ക ഉ​ട​മ റ​സ്റ്റ​റ​ന്‍റി​ലെ 28 ജീ​വ​ന​ക്കാ​ർ​ക്കാ​യി വീ​തി​ച്ചു ന​ൽ​കി. 200 ഡോ​ള​ർ വീ​തം ഓരോ ജീ​വ​ന​ക്കാ​ര​നും ല​ഭി​ച്ചു.

ക്രി​സ്മ​സ് അ​ടു​ത്തു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ങ്ങ​നെ​യൊ​രു തു​ക ല​ഭി​ച്ച​ത് വ​ള​രെ സ​ന്തോ​ഷം ന​ൽ​കു​ന്നു​വെ​ന്നാ​ണ് ജീ​വ​ന​ക്കാ​ർ പ്ര​തി​ക​രി​ച്ച​ത്. വീ​ട്ടി​ലേ​ക്കാ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ളും മ​ക്ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ളും വാ​ങ്ങാ​ൻ ഈ ​തു​ക ഉ​പ​കാ​ര​പ്പെ​ടു​മെ​ന്നും ഇ​ങ്ങ​നെ​യൊ​രു ക്രി​സ്മ​സ് സ​മ്മാ​നം ന​ൽ​കി​യ വ്യ​ക്തി​യോ​ട് ന​ന്ദി​യു​ണ്ടെ​ന്നും അ​വ​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.