പാമ്പുമായുള്ള കളി തീക്കളിയായി; യുവാവിന്റെ തലയിൽ കടിച്ച് പിടിച്ച് പാമ്പ്
Wednesday, September 25, 2019 1:25 PM IST
കൈയിലെടുത്ത പാമ്പുമായി അഭ്യാസം നടത്തുന്നതിനിടെ യുവാവിന്റെ തലയിൽ പാമ്പ് കടിച്ചു. റാപ്റ്റൈൽ ഹണ്ടർ എന്ന ഫേസ്ബുക്ക് പേജിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്. പാമ്പിനെ കൈയിലെടുത്ത് മുഖത്തിന് നേർക്ക് നേർ വച്ച് ഇയാൾ കളിക്കുകയായിരുന്നു.
കടിക്കുവാൻ പാമ്പ് പല പ്രാവശ്യം ശ്രമിച്ചുവെങ്കിലും ഇയാൾ ഒഴിഞ്ഞു മാറി. അവസാനം ഇയാൾ പാമ്പിനെ തലയിൽ വച്ചപ്പോൾ പാമ്പ് ഇയാളുടെ തലയിൽ കടിക്കുകയായിരുന്നു. പാമ്പിനെ തലയിൽ നിന്നും മാറ്റുവാൻ ഇയാൾ ശ്രമിക്കുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.
ഇയാൾക്ക് പിന്നീട് എന്ത് സംഭവിച്ചുവെന്നത് അവ്യക്തമാണ്. വീഡിയോ ഇതിനോടകം തന്നെ വൈറലായി മാറി.