ലോക്ക്ഡൗണിനു പുല്ലുവില; റോഡിൽ പേരക്കുട്ടിക്കൊപ്പം എംഎൽഎയുടെ കുട്ടിക്കളി
Sunday, March 29, 2020 12:31 PM IST
രാ​ജ്യ​ത്ത് ലോ​ക്ക് ഡൗ​ൺ നി​ല​നി​ൽ​ക്കെ പേ​ര​ക്കു​ട്ടി​ക്കൊ​പ്പം റോ​ഡി​ൽ ക​ളി​പ്പാ​ട്ട വാ​ഹ​നം ഓ​ടി​ച്ച് ക​ർ​ണാ​ട​ക​യി​ലെ എം​എ​ൽ​എ. ഗു​ബ്ബി​യി​ലെ ജെ​ഡി​എ​സ് എം​എ​ല്‍​എ എ​സ്.​ആ​ര്‍ ശ്രീ​നി​വാ​സാ​ണ് ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ച് റോ​ഡി​ൽ ഇ​റ​ങ്ങി​യ​ത്.

തു​മാ​കു​രു​വി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ദേ​ശീ​യ​പാ​ത​യി​ൽ എ​സ്പി ഓ​ഫീ​സി​ന് മു​ന്നി​ലാ​യി​രു​ന്നു എം​എ​ല്‍​എ പേ​ര​ക്കു​ട്ടി​​ക്കൊ​പ്പം ക​ളി​പ്പാ​ട്ട വാ​ഹ​ന​വു​മാ​യി റോ​ഡി​ലി​റ​ങ്ങി​യ​ത്. ആ​ളു​ക​ൾ ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്താ​ൻ തു​ട​ങ്ങി​യ​തോ​ടെ അ​ദ്ദേ​ഹം പി​ൻ​മാ​റി.

സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ക​യാ​ണ്. ലോ​ക്ക് ഡൗ​ൺ നി​ല​നി​ൽ​ക്കെ എം​എ​ൽ​എ​മാ​ർ പോ​ലും നി​യ​മ ലം​ഘ​നം ന​ട​ത്തു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ജ​ന​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​തി​ക​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.