'കണ്ടു ഞാൻ കണ്ണനെ..’; വീണ്ടും മലയാളം പാടി കുഞ്ഞുസിവ; പോരുന്നോ എന്ന് മലയാളികൾ...
കൊച്ചുവായിൽ മലയാളംപാട്ടുകൾ പാടി മലയാളികൾ‌ക്ക് പ്രിയങ്കരിയായി മാറിയ കൊച്ചുസുന്ദരിയാണ് മഹേന്ദ്രസിംഗ് ധോണിയുടെ മകൾ സിവ. ശ്രീകൃഷ്ണ ഭക്തിഗാനങ്ങളാണ് സിവയ്ക്ക് ഏറെ പ്രിയം. അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോടു നീ, കണികാണും നേരം കമലനേത്രന്‍റെ എന്നീ ഗാനങ്ങൾ‌ സിവ പാടിയത് വൈറലായി മാറിയിരുന്നു. ഇതിനു പിന്നാലെ വീണ്ടും പാടി മലയാളികളുടെ ഹൃദയംകവരുകയാണ് കുഞ്ഞുസിവ.

കണ്ടു ഞാൻ കണ്ണനെ, കായാമ്പു വർണനെ എന്നു തുടങ്ങുന്ന ഗാനമാണ് സിവ ഇത്തവണ പാടിയിരിക്കുന്നത്. അമ്മ സാക്ഷി ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ച വീഡിയോ നിമിഷങ്ങൾക്കുള്ളിൽ തരംഗമായി മാറി. സിവയെ അഭിനന്ദിച്ച് കമന്‍റുകളുടെ പ്രവാഹമാണ്. സിവയെ ഗുരുവായൂർക്ക് ക്ഷണിച്ചുകൊണ്ടുള്ള മലയാളികളുടെ കമന്‍റുകളും ഇതിലുണ്ട്.

സിവയുടെ പാട്ട് കാണാം;

View this post on Instagram

Singing mode ! 😍🤩

A post shared by Sakshi Singh Dhoni (@sakshisingh_r) on

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.