പർദ്ദയിട്ട ഉമ്മയുടെ മടിയിൽ തലവച്ചുറങ്ങി കുഞ്ഞുമാളികപ്പുറം; സ്നേഹപ്രതീകമായ ആ വൈറൽ ചിത്രത്തിനു പിന്നിൽ
Thursday, December 26, 2019 2:41 PM IST
ട്രെയിനിൽ പർദ്ദയിട്ട വനിതയുടെ മടിയിൽ തലവച്ചുറങ്ങുന്ന കുഞ്ഞു ശബരിമല തീർഥാടകയുടെ ചിത്രങ്ങൾ ഏതാനും ദിവസങ്ങളായി മലയാളികളുടെ മനംകവരുകയാണ്. മതങ്ങൾക്കതീതമായി മനുഷ്യസ്നേഹത്തിന്‍റെ സുന്ദരകാഴ്ചയായി എല്ലാവരും ആ ചിത്രത്തെ വിശേഷിപ്പിച്ചു. സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ ആ ഉമ്മയും പെൺകുട്ടിയും ആരാണെന്ന് അറിയാനുള്ള ആകാംക്ഷയിലായിരുന്നു ഏവരും. ഇപ്പോൾ ഈ ഫോട്ടോയ്ക്ക് പുറകിലെ കഥ പങ്കുവച്ചിരിക്കുകയാണ് എഴുത്തുകാരനായ നജീബ് മൂടാടി.
കാസർഗോഡ് സ്വദേശിനിയായ പ്രവാസി മലയാളി തബ്ഷീർ ആണ് ചിത്രത്തിലെ ഉമ്മ. കോട്ടയത്തു പഠിക്കുന്ന മക്കളെ കാണാൻ പോവുകയായിരുന്നു ദുബായിൽ നിന്നെത്തിയ തബ്ഷീർ. ഇതിനിടെയാണ് വേദ എന്ന കൊച്ചുമാളികപ്പുറം സഹയാത്രികയായി എത്തുന്നതും. തബ്ഷീറിന്‍റെ മടിയിൽ തലവെച്ചു സുഖമായി ഉറങ്ങുന്ന ചിത്രം വേദയുടെ അച്ഛൻ സന്ദീപ് തന്നെയാണ് പകർത്തിയത്.
നജീബ് മൂടാടിയുടെ ഫേസ്ബുക്ക് പോസ്റ്റ്: