വെറുതെ നിന്ന സിംഹത്തെ തോണ്ടിവിളിച്ചു; പിന്നെ സംഭവിച്ചത്...
Wednesday, October 7, 2020 5:01 PM IST
സ​ന്ദ​ർ​ശ​ക​രു​ടെ മു​ന്നി​ൽ ആ​ളാ​കാ​ൻ ശ്ര​മി​ച്ച​താ​ണ് മൃ​ഗ​ശാ​ല ജീ​വ​ന​ക്കാ​ര​നാ​യ അ​ബ്ദു​ല്ല​യേ വേ​ഡ്. പ​ക്ഷെ കി​ട്ടി​യ​ത് എ​ട്ടി​ന്‍റെ പ​ണി​യാ​ണ്.

സെ​ന​ഗ​ലി​ലെ പാ​ർ​ക്ക് ഹാ​ൻ മൃ​ഗ​ശാ​ല​യി​ലാ​ണ് സം​ഭ​വം. കൂ​ട്ടി​ലാ​യി​രു​ന്ന സിം​ഹ​ത്തെ സ​ന്ദ​ർ​ശ​ക​രു​ടെ മു​ന്നി​ൽ വ​ച്ച് താ​ലോ​ലി​ക്കു​ക​യാ​യി​രു​ന്നു​അ​ബ്ദു​ല്ല​യേ. ഇ​തി​നി​ടെ ജീ​വ​ന​ക്കാ​ര​ന്‍റെ കൈ ​കൂ​ടി​നു​ള്ളി​ൽ കു​ടു​ങ്ങു​ക​യും സിം​ഹം അ​യാ​ളു​ടെ കൈ ​ക​ടി​ച്ചെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.

സിം​ഹ​ത്തി​ന്‍റെ വാ​യി​ല​ക​പ്പെ​ട്ട ത​ന്‍റെ കൈ ​പു​റ​ത്തെ​ടു​ക്കാ​നാ​യി ജീ​വ​ന​ക്കാ​ര​ൻ ശ്ര​മി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സ​ന്ദ​ർ​ശ​ക​ർ പ​ക​ർ​ത്തി​യ വീ​ഡി​യോ​യി​ൽ കാ​ണാം. ചു​റ്റും കൂ​ടി നി​ന്ന​വ​ർ സിം​ഹ​ത്തി​ൽ നി​ന്നു ജീ​വ​ന​ക്കാ​ര​നെ ര​ക്ഷി​ക്കാ​നാ​യി കൂ​ട്ടി​ലേ​ക്ക് ക​ല്ലു​ക​ളും മ​റ്റും എ​റി​യു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം.

സിം​ഹ​ത്തി​ന്‍റെ വാ​യ്ക്കു​ള്ളി​ൽ കൈ​കു​ടു​ങ്ങി വേ​ദ​ന​കൊ​ണ്ട് പു​ള​യു​ന്ന​തി​നി​ടെ ജീ​വ​ന​ക്കാ​ര​ൻ ത​ന്‍റെ ഇ​ട​ത്തേ കൈ​കൊ​ണ്ട് സിം​ഹ​ത്തി​ന്‍റെ ത​ല​യി​ൽ ഇ​ടി​ക്കു​ന്ന​തു​മു​ണ്ട്.

ഒ​ടു​വി​ൽ സിം​ഹം ക​ടി​വി​ടു​ന്ന​തോ​ടെ​യാ​ണ് ജീ​വ​ന​ക്കാ​രാ​ൻ ര​ക്ഷ​പ്പെ​ടു​ന്ന​ത്. ജീ​വ​ന​ക്കാ​ര​ന്‍റെ കൈ ​അ​റ്റു​പോ​യി​ല്ലെ​ങ്കി​ലും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ ഇ​ന്‍റ​ർ​നെ​റ്റി​ൽ വൈ​റ​ലാ​ണ്. ജീ​വ​ന​ക്കാ​ര​ന് കി​ട്ടേ​ണ്ട​ത് കി​ട്ടി​യെ​ന്നാ​ണ് ആ​ളു​ക​ളു​ടെ ക​മ​ന്‍റു​ക​ളി​ൽ അ​ധി​ക​വും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.