മഞ്ഞ സാരിയിൽ താരമായ പോളിംഗ് ഓഫീസർ
Tuesday, May 14, 2019 11:26 AM IST
ഉത്തർ പ്രദേശിലെ തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയത്തേക്കാൾ കൂടുതലും ചർച്ചയായത് മഞ്ഞ സാരിയിൽ കൈയിൽ വോട്ടിംഗ് യന്ത്രവുമായി എത്തിയ സുന്ദരി പോളിംഗ് ഓഫീസറാണ്. സമൂഹ മാധ്യമത്തിൽ ചൂടൻ ചർച്ചകൾ ഉയർന്നതിന് പിന്നാലെയാണ് ഇത് ആരാണെന്ന് സമൂഹ മാധ്യമം തന്നെ കണ്ടെത്തിയിരിക്കുന്നത്.
ഉത്തർപ്രദേശിലെ പൊതു മരാമത്ത് വകുപ്പ് ജീവനക്കാരിയായ റീന ദ്വിവേദിയാണ് ചിത്രത്തിലുള്ളത്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായിരുന്ന ഇവർ വോട്ടിങ് സാമഗ്രികൾ വാങ്ങി വരുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. മഞ്ഞസാരിയും കറുത്ത കണ്ണടയും ധരിച്ച് കൈയിൽ വോട്ടിംഗ് യന്ത്രവും മൊബൈൽ ഫോണുമായി നടന്നുനീങ്ങുന്ന പോളിങ് ഓഫീസറുടെ ചിത്രം ഏറെ ചർച്ച ചെയ്യപ്പെട്ടു.
ഇതോടെ ആരാണ് ഇതെന്ന് അറിയാനുള്ള ആകാംക്ഷയിലായിരുന്നു സോഷ്യൽ മീഡിയ. ഞൊടിയിടയിൽ ലക്ഷക്കണക്കിന് ആരാധകരെയാണ് റീനയ്ക്ക് ലഭിച്ചത്. യുപിയിലെ ദേവരയിലാണ് റീന താമസിക്കുന്നത്. റീന ടിക്ക് ടോക്ക് വീഡിയോകളിലും സജീവമാണ്.
ചിത്രത്തിലെ ആളെ തിരിച്ചറിഞ്ഞതിന് പിന്നാലെ റീന മോഡേണ്‍ വേഷത്തിലെത്തുന്ന ടിക്ക് ടോക്ക് വീഡിയോകളും സമൂഹമാധ്യമത്തിൽ വെറലായിരുന്നു. അതിൽ നിന്നാണ് റീനയെ ആളുകൾ തിരിച്ചറിഞ്ഞത്.