ഈ നീ​ല​വെ​ളി​ച്ചം നി​ങ്ങ​ളെ വേഗം വൃ​ദ്ധ​രാ​ക്കും!
Tuesday, October 22, 2019 12:40 PM IST
മൊ​ബൈ​ൽ ഫോ​ണ്‍, ലാ​പ്ടോ​പ് അ​ല്ലെ​ങ്കി​ൽ കം​പ്യൂ​ട്ട​ർ- ഇ​വ​യു​ടെ സ്ക്രീ​നി​ലേ​ക്കു നോ​ക്കാ​ത്ത ഒ​രു​ദി​വ​സം​പോ​ലും നി​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ൽ ഇ​പ്പോ​ൾ ഉ​ണ്ടാ​കാ​നി​ട​യി​ല്ല. നോ​ക്കാ​തെ പ​റ്റി​ല്ല എ​ന്നു​റ​പ്പ്. കാ​ര​ണം ജീ​വി​ത​വു​മാ​യി ഇ​വ​യെ​ല്ലാം അ​ത്ര​യ്ക്കു ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു. ശ​രി, ഇ​നി​പ്പ​റ​യു​ന്ന കാ​ര്യം ഒ​ന്നി​രു​ത്തി​വാ​യി​ക്ക​ണം. ഈ ​സ്ക്രീ​നു​ക​ളി​ൽ തെ​ളി​യു​ന്ന നീ​ല​വെ​ളി​ച്ചം നി​ങ്ങ​ളെ എ​ളു​പ്പ​ത്തി​ൽ വ​യ​സ​ൻ​മാ​രാ​ക്കും!.

അ​ടു​ത്ത​യി​ടെ പു​റ​ത്തു​വ​ന്ന ഏ​ജിം​ഗ് ആ​ൻ​ഡ് മെ​ക്കാ​നി​സം​സ് ഓ​ഫ് ഡി​സീ​സ് എ​ന്ന പ​ഠ​ന​ത്തി​ലാ​ണ് എ​ൽ​ഇ​ഡി​ക​ൾ വ​ഴി​യെ​ത്തു​ന്ന നീ​ല​വെ​ളി​ച്ചം ത​ല​ച്ചോ​റി​ലെ​യും ക​ണ്ണി​ലെ റെ​റ്റി​ന​യി​ലെ​യും കോ​ശ​ങ്ങ​ളെ കേ​ടു​വ​രു​ത്തു​ന്നു എ​ന്ന ക​ണ്ടെ​ത്ത​ലു​ക​ളു​ള്ള​ത്.

മ​നു​ഷ്യ​രു​ടേ​തി​നു തു​ല്യ​മാ​യ കോ​ശ​ഘ​ട​ന​യു​ള്ള ഈ​ച്ച​ക​ളി​ലാ​ണ് ഗ​വേ​ഷ​ക​ർ ഇ​പ്പോ​ൾ പ​ഠ​നം ന​ട​ത്തി​യ​ത്. നീ​ല എ​ൽ​ഇ​ഡി വെ​ളി​ച്ച​ത്തി​ൽ (മൊ​ബൈ​ൽ, ലാ​പ്ടോ​പ് സ്ക്രീ​നു​ക​ൾ അ​ട​ക്കം) 12 മ​ണി​ക്കൂ​ർ തു​ട​ർ​ച്ച​യാ​യി ഈ​ച്ച​ക​ളെ ഇ​ട്ടു. അ​വ​യു​ടെ റെ​റ്റി​ന​ൽ സെ​ല്ലു​ക​ൾ, ബ്രെ​യി​ൻ ന്യൂ​റോ​ണു​ക​ൾ എ​ന്നി​വ​യ്ക്ക് കാ​ര്യ​മാ​യ ത​ക​രാ​റു​ക​ൾ കാ​ണ​പ്പെ​ട്ടു. ച​ല​ന​ശേ​ഷി ഉ​ൾ​പ്പെ​ടെ അ​വ​യ്ക്ക് സാ​ധാ​ര​ണ ചെ​യ്യാ​വു​ന്ന കാ​ര്യ​ങ്ങ​ൾ​പോ​ലും ചെ​യ്യാ​ൻ ക​ഴി​യാ​താ​യി.

നീ​ല​വെ​ളി​ച്ചം ഈ​ച്ച​ക​ളി​ലെ വാ​ർ​ധ​ക്യ​ത്തി​ന്‍റെ വേ​ഗം കൂ​ട്ടി എ​ന്ന​ത് ഞ​ങ്ങ​ൾ​ക്ക് ആ​ദ്യം വി​ശ്വ​സി​ക്കാ​നാ​യി​ല്ല- ഗ​വേ​ഷ​ക​ർ പ​റ​യു​ന്നു. ഈ​ച്ച​ക​ളു​ടെ ജ​നി​ത​ക ഘ​ട​ന, സ​മ്മ​ർ​ദ്ദ​ങ്ങ​ളോ​ടു​ള്ള സാ​ധാ​ര​ണ പ്ര​തി​ക​ര​ണം എ​ന്നി​വ​യും പ​ഠ​ന​വി​ധേ​യ​മാ​ക്കി​യി​രു​ന്നു. നീ​ല​വെ​ളി​ച്ചം ഇ​വ​യു​ടെ ജീ​വി​ത ദൈ​ർ​ഘ്യം അ​സാ​ധാ​ര​ണ​മാ​യി കു​റ​ച്ചു​വെ​ന്നും ഗ​വേ​ഷ​ക​ർ വി​ല​യി​രു​ത്തു​ന്നു.

കൃ​ത്രി​മ ഇ​നം വെ​ളി​ച്ചം തു​ട​ർ​ച്ച​യാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത് മ​നു​ഷ്യ​ർ​ക്കും പ​ല​വി​ധ പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മെ​ന്ന​കാ​ര്യ​ത്തി​ൽ സം​ശ​യമി​ല്ലെ​ന്നാ​ണ് അ​വ​രു​ടെ പ​ക്ഷം. ഉ​റ​ക്ക​ത്തി​ലെ പ്ര​ശ്ന​ങ്ങ​ളും മ​റ്റു​മാ​ണ് തു​ട​ക്ക​ത്തി​ൽ കാ​ണാ​വു​ന്ന​വ. എ​ൽ​ഇ​ഡി, ഡി​വൈ​സു​ക​ളി​ൽ​നി​ന്നു​ള്ള വെ​ളി​ച്ചം എ​ന്നി​വ അ​പ​ക​ട​സാ​ധ്യ​ത കൂ​ട്ടു​ന്നു. റെ​റ്റി​ന​യെ സം​ര​ക്ഷി​ക്കാ​നു​ള്ള ക​ണ്ണ​ട​ക​ൾ ഉ​പ​യോ​ഗി​ക്കാ​നാ​ണ് വി​ദ​ഗ്ധ​ർ ന​ൽ​കു​ന്ന ഉ​പ​ദേ​ശം. നീ​ല വെ​ളി​ച്ചം സ്ക്രീ​നു​ക​ളി​ൽ കു​റ​യ്ക്കാ​നു​ള്ള സെ​റ്റിം​ഗ്സ് ഉ​പ​യോ​ഗി​ക്കാ​നും അ​വ​ർ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.