രാജ്യം കടുത്ത ദാരിദ്ര്യത്തിൽ; ഭാര്യമാർക്ക് 19 റോൾസ് റോയിസും ബന്ധുക്കൾക്ക് 120 ബിഎംഡബ്ല്യുവും സമ്മാനം നല്കി രാജാവ്
ഭാ​ര്യ​മാ​ർ​ക്ക് ആ​ഡം​ബ​ര യാ​ത്ര​യൊ​രു​ക്കാ​ൻ 175 കോ​ടി രൂ​പ മു​ട​ക്കി 19 റോ​ൾ​സ് റോ​യി​സ് കാർ വാ​ങ്ങി​യ എ​സ്വാ​റ്റി​നി ഭ​ര​ണാ​ധി​കാ​രി​യാ​യ സ്വാ​റ്റി മൂ​ന്നാ​മ​നെ​തി​രേ വ​ൻ പ്ര​തി​ഷേ​ധം.

അ​റു​പ​ത്തി​മൂ​ന്ന് ശ​ത​മാ​നം ജ​ന​ങ്ങ​ൾ ദാ​രി​ദ്ര്യരേ​ഖ​യ്ക്ക് താ​ഴെ ക​ഴി​യു​ന്ന രാ​ജ്യ​മാ​ണ് എ​സ്വാ​റ്റി​നി. ദാ​രി​ദ്ര്യം രൂ​ക്ഷ​മാ​യ രാ​ജ്യ​ത്ത് രാ​ജാ​വി​ന്‍റെ ധൂ​ർ​ത്ത് ക​ടു​ത്ത പ്ര​തി​ഷേ​ധ​ങ്ങ​ളാണ് ഉ​യ​ർ​ത്തു​ന്ന​ത്.

പ്ര​ത്യേ​കം രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത 19 റോ​ൾ​സ് റോ​യി​സ് ക​ള്ളി​ന​ൻ എ​ന്ന എ​സ്‌യു​വി​യാ​ണ് വാ​ങ്ങി​യ​ത്. സ്വാ​റ്റി മൂ​ന്നാ​മ​ന് 15 ഭാ​ര്യ​മാ​രു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. കൂ​ടാ​തെ സ്വാ​സി രാ​ജ​കു​ടും​ബ​ത്തി​ലെ അം​ഗ​ങ്ങ​ൾ​ക്ക് യാ​ത്ര ചെ​യ്യാ​ൻ 120 ബി​എം​ഡ​ബ്ല്യു കാ​റു​ക​ളും അ​ദ്ദേ​ഹം ബു​ക്കു​ചെ​യ്തി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം. ഇ​തി​ൽ 23 എ​ണ്ണം അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക്ക​ൾ​ക്കു​വേ​ണ്ടി​യാ​ണ് വാ​ങ്ങു​ന്ന​ത്. എ​ന്നാ​ൽ, അ​ദ്ദേ​ഹം വാ​ഹ​നം വാ​ങ്ങി​യ​തി​നെ അ​നു​കൂ​ലി​ച്ചാ​ണ് എ​സ്വാ​റ്റി​നി പ്ര​ധാ​ന​മ​ന്ത്രി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

റോ​ൾ​സ് റോ​യി​സ്, ബി​എം​ഡ​ബ്ല്യു വാ​ഹ​ന​ങ്ങ​ൾ വാ​ങ്ങി​യ​ത് രാ​ജ്യ​ത്തി​ന്‍റെ പോ​ളി​സി​യു​ടെ ഭാ​ഗ​മാ​ണ്. അ​ദ്ദേ​ഹം ഇ​പ്പോ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന വാ​ഹ​ന​ത്തി​ന് അ​ഞ്ച് വ​ർ​ഷ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ണ്ടെ​ന്നു​മാ​ണ് മ​ന്ത്രി അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. നി​ല​വി​ൽ ആ​ഡം​ബ​ര കാ​റു​ക​ളു​ടെ വ​ലി​യ ശേ​ഖ​രം ത​ന്നെ സ്വാ​റ്റി മൂ​ന്നാ​മ​ൻ രാ​ജാ​വി​നു​ണ്ട്. 20 മെ​ഴ്സി​ഡീ​സ് മേ​ബാ​ക്ക് പു​ൾ​മാ​ൻ​സ്, ഒ​രു മേ​ബാ​ക്ക് 62, ബി​എം​ഡ​ബ്ല്യു എ​ക്സ്-6, പ്രൈ​വ​റ്റ് ജെ​റ്റു​ക​ൾ എ​ന്നി​ങ്ങ​നെ നീ​ളു​ന്ന​താ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ഹ​ന​ശേ​ഖ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.