ബില്ലിനൊപ്പം ലഭിച്ച ടിപ്പ് കണ്ട് ഞെട്ടി ജീവനക്കാർ; കോവിഡ് കാലത്ത് ഇങ്ങനെയും ചില നന്മമരങ്ങൾ
വ​ലി​യ തു​ക റ​സ്റ്റ​റ​ന്‍റി​ൽ ടി​പ്പ് ന​ൽ​കു​ന്ന സം​ഭ​വം നേ​ര​ത്തെ​യും വൈ​റ​ലാ​യി​ട്ടു​ണ്ട്. പു​തി​യ സം​ഭ​വം യു​എ​സി​ൽ നി​ന്നാ​ണ്. 1400 ഡോ​ള​ർ (ഏ​ക​ദേ​ശം 30,000 രൂ​പ) ഇ​വി​ടെ ഒ​രു ഉ​പ​യോ​ക്താ​വ് ടി​പ്പ് ന​ൽ​കി​യ​ത്. നോ​ച്ച്ടോ​പ്പ് ബേ​ക്ക​റി ആ​ൻ​ഡ് ക​ഫേ​യി​ലെ ജീ​വ​ന​ക്കാ​ർ​ക്കാ​ണ് ടി​പ്പ് ല​ഭി​ച്ച​ത്. ബി​ല്ല് റ​സ്റ്റ​റ​ന്‍റി​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ൽ പോ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.

റ​സ്റ്റ​റ​ന്‍റി​ലെ ഏ​ഴു ജീ​വ​ന​ക്കാ​ർ​ക്ക് ടി​പ്പ് വീ​തി​ച്ച് ന​ൽ​ക​ണ​മെ​ന്നും ബി​ല്ലി​ൽ പേ​രു വെ​ളി​പ്പെ​ടു​ത്താ​ത്ത ഉ​പ​യോ​ക്താ​വ് എ​ഴു​തി​യി​ട്ടു​ണ്ട്. കോ​വി​ഡ് കാ​ര​ണം ബു​ദ്ധി​മു​ട്ടു​ന്ന ജീ​വ​ന​ക്കാ​ർ​ക്കു​ള്ള സ​മ്മാ​ന​മാ​ണി​തെ​ന്നും ഉ​പ​യോ​ക്താ​വ് കു​റി​ച്ചി​ട്ടു​ണ്ട്. ഒരാൾക്ക് 200 ഡോളർ വീതം ലഭിക്കും. ഇ​നി ഉ​പ​യോ​ക്താ​വ് എ​ത്ര രൂ​പ​യ്ക്കാ​ണ് ഭ​ക്ഷ​ണം ക​ഴി​ച്ച​തെ​ന്ന് അ​റി​യേ​ണ്ടേ- 20 ഡോ​ള​ർ (ഏ​ക​ദേ​ശം 1500 രൂ​പ)!
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.