"സാറേ സൈക്കിൾ നന്നാക്കിത്തരുന്നില്ല..'- നോ​ട്ട്‌ബു​ക്കി​ലെ പ​രാ​തി ഫ​ലി​ച്ചു; അഞ്ചാംക്ലാസുകാരന്‍റെ സൈ​ക്കി​ൾ നന്നാക്കിക്കിട്ടി
Thursday, November 28, 2019 12:16 PM IST
വ​ർ​ക്ക് ഷോ​പ്പി​ൽ ന​ന്നാ​ക്കാ​നാ​യി ന​ൽ​കി​യ സൈ​ക്കി​ൾ തി​രി​കെ ല​ഭി​ക്കു​ന്നി​ല്ലെ​ന്ന കൊ​ച്ചു​കു​ട്ടി​യു​ടെ പ​രാ​തി പ​രി​ഹ​രി​ച്ച് ന​ൽ​കി കേ​ര​ള പോ​ലീ​സ്. ര​ണ്ട് മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ന​ന്നാ​ക്കാ​ൻ ന​ൽ​കി​യ സൈ​ക്കി​ൾ തി​രി​കെ ല​ഭി​ക്കു​ന്നി​ല്ലെ​ന്നാ​യി​രു​ന്നു കോ​ഴി​ക്കോ​ട് എ​ള​മ്പി​ല​ക്കാ​ട് യു​പി സ്കൂ​ളി​ലെ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി മു​ഹ​മ്മ​ദ് ആ​ബി​ൻ എ​ന്ന കു​ട്ടി​യു​ടെ പ​രാ​തി.

പ​രാ​തി​യു​ടെ പൂ​ർ​ണ​രൂ​പം

മേ​പ്പ​യൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​സ്ഐ​ക്ക്

സ​ർ,

എ​ന്‍റെ​യും അ​നി​യ​ന്‍റെ​യും സൈ​ക്കി​ൾ സെ​പ്റ്റം​ബ​ർ അ​ഞ്ചാം തീ​യ​തി കൊ​ടു​ത്ത​താ​ണ്. ഇ​ത് വ​രെ​യും ന​ന്നാ​ക്കി ത​ന്നി​ട്ടി​ല്ല. സൈ​ക്കി​ൾ കൊ​ടു​ക്കു​ന്പോ​ൾ 200 രൂ​പ വാ​ങ്ങി വെ​ച്ചി​ട്ടു​ണ്ട്. വി​ളി​ക്കു​ന്പോ​ൾ ചി​ല​പ്പോ​ൾ ഫോ​ണ്‍ എ​ടു​ക്കി​ല്ല. ചി​ല​പ്പോ​ൾ എ​ടു​ത്താ​ൽ ന​ന്നാ​ക്കും എ​ന്ന് പ​റ​യും. ക​ട​യി​ൽ പോ​യി നോ​ക്കി​യാ​ൽ അ​ട​ച്ചി​ട്ടു​ണ്ടാ​കും. വീ​ട്ടി​ൽ വേ​റെ ആ​രും ഇ​ല്ല പോ​യി അ​ന്വേ​ഷി​ക്കാ​ൻ. അ​തു​കൊ​ണ്ട് സാ​ർ ഇ​ത് ഒ​ന്ന് ഞ​ങ്ങ​ൾ​ക്ക് വാ​ങ്ങി​ത്ത​ര​ണം.

എ​ന്ന്,

ആ​ബി​ൻ


സ്കൂ​ളി​ന് അ​ടു​ത്ത് സൈ​ക്കി​ൾ ക​ട ന​ട​ത്തു​ന്ന ബാ​ല​കൃ​ഷ്ണ​ൻ എ​ന്ന​യാ​ളു​ടെ പ​ക്ക​ലാ​ണ് കു​ട്ടി​ക​ൾ സൈ​ക്കി​ൾ ന​ൽ​കി​യ​ത്. സൈ​ക്കി​ൾ കി​ട്ടാ​താ​യ​തോ​ടെ മേ​പ്പ​യ്യൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് കു​ട്ടി​ക​ൾ പരാതിയുമായി സമീപിച്ചത്.

സു​ഖ​മി​ല്ലാ​ത്ത​തി​നാ​ലും മ​ക​ന്‍റെ ക​ല്യാ​ണ തി​ര​ക്ക് കാ​ര​ണ​വു​മാ​ണ് ഷോ​പ്പ് തു​റ​ക്കാ​ൻ പ​റ്റാ​തി​രു​ന്ന​തെ​ന്നും സൈ​ക്കി​ൾ ന​ന്നാ​ക്കാ​ൻ വൈ​കി​യ​തെ​ന്നും ബാ​ല​കൃ​ഷ്ണ​ൻ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. അ​ദ്ദേ​ഹം സൈ​ക്കി​ൾ ന​ന്നാ​ക്കി കൊ​ടു​ത്തു. ര​ണ്ട് മാ​സ​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ സൈ​ക്കി​ൾ തി​രി​കെ കി​ട്ടി​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് ര​ണ്ട് കൊ​ച്ചു​മി​ടു​ക്ക​ന്മാ​ർ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.