കാ​ജി​ന്‍ സാ​റ; സ​മു​ദ്ര​നി​ര​പ്പി​ല്‍നി​ന്ന് ഏ​റ്റ​വും ഉ​യ​ര​ത്തി​ലു​ള്ള തടാകം
സ​മു​ദ്ര​നി​ര​പ്പി​ല്‍നി​ന്ന് ഏ​റ്റ​വും ഉ​യ​ര​ത്തി​ലു​ള്ള ത​ടാ​ക​മെ​ന്ന റി​ക്കാ​ര്‍ഡ് നേ​പ്പാ​ളി​ല്‍ പു​തുതാ​യി ക​ണ്ടെ​ത്തി​യ കാ​ജി​ന്‍ സാ​റ​യ്ക്ക്. ഇ​തോ​ടെ നേ​പ്പാ​ളി​ലെത​ന്നെ ടി​ലി​ച്ചോ ത​ടാ​ക​ത്തി​ന്‍റെ പേ​രി​ലു​ണ്ടാ​യി​രു​ന്ന റി​ക്കാ​ര്‍ഡാ​ണ് ത​ക​രു​ക.

സ​മു​ദ്ര​നി​ര​പ്പി​ല്‍നി​ന്ന് 4919 മീ​റ്റ​ര്‍ ഉ​യ​ര്‍ത്തി​ലാ​ണ് ടി​ലി​ച്ചോ സ്ഥി​തി​ചെ​യ്യു​ന്ന​ത്. ര​ണ്ടു ത​ടാ​ക​ങ്ങ​ളും മ​നാം​ഗ് ജി​ല്ലാ​യി​ലാ​ണ്. ചാ​മെ റൂ​റ​ല്‍ മു​ന്‍സി​പ്പാ​ലി​റ്റി​യി​ലാ​ണ് കാ​ജി​ന്‍ സാ​റ.

പ​ര്‍വ​താ​രോ​ഹ​ക​രു​ടെ ഒ​രു ടീം ​മാ​സ​ങ്ങ​ള്‍ക്കു​ മു​മ്പാ​ണ് കാ​ജി​ന്‍ സാ​റാ ത​ടാ​കം ക​ണ്ടെ​ത്തി​യ​ത്. ഇ​വ​ര്‍ ന​ല്‍കിയ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം കാ​ജി​ന്‍ സാ​റാ 5200 മീ​റ്റ​ര്‍ ഉ​യ​ര​ത്തി​ലാ​ണ്. ഇ​ത് ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. ത​ടാ​ക​ത്തി​ന് 1500 മീ​റ്റ​ര്‍ നീ​ള​വും 600 മീ​റ്റ​ര്‍ വീ​തി​യു​മാ​ണു​ള്ള​തെ​ന്ന് ചാ​മേ റൂ​റ​ല്‍ മു​ന്‍സി​പ്പാ​ലി​റ്റി ചെ​യ​ര്‍മാ​ന്‍ ലോ​കേ​ന്ദ്ര ഖാ​ലെ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.