പ​രാ​തി പ​റ​ച്ചി​ൽ അ​സ​ഹ​നീ​യ​മാ​യി; പ​രാ​തി​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ
Tuesday, December 3, 2019 1:11 PM IST
പ​രാ​തി പ​റ​യാ​ൻ ക​സ്റ്റ​മ​ർ കെ​യ​റി​ൽ സ്ഥി​ര​മാ​യി വി​ളി​ച്ച് ശ​ല്യ​പ്പെ​ടു​ത്തി​യ​യാ​ൾ അ​റ​സ്റ്റി​ൽ. ജ​പ്പാ​നി​ലാ​ണ് സം​ഭ​വം. 71 വ​യ​സു​കാ​ര​നാ​യ ഇ​യാ​ൾ ജ​പ്പാ​നി​ലെ പ്ര​മു​ഖ ടെ​ലി ക​മ്യൂ​ണി​ക്കേ​ഷ​ൻ ക​മ്പ​നി​യാ​യ കെ​ഡി​ഡി​ഐ​യു​ടെ ടോ​ൾ ഫ്രീ ​ന​മ്പ​രി​ലേ​ക്കാ​ണ് പ​തി​വാ​യി വി​ളി​ച്ച​ത്. ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​ത്തി​നു​ള്ളി​ൽ 24,000 പ്രാ​വ​ശ്യം ഇ​യാ​ൾ വി​ളി​ച്ചു​വെ​ന്നാ​ണ് ക​മ്പ​നി പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

ക​മ്പ​നി ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ളെ​പ്പ​റ്റി പ​രാ​തി പ​റ​യു​ന്ന ഇ​ദ്ദേ​ഹം മാ​പ്പ് പ​റ​യു​വാ​നും ജീ​വ​ന​ക്കാ​രോ​ട് ആ​വ​ശ്യ​പ്പെ​ടും. ഒ​രു ദി​വ​സം 33 പ്രാ​വ​ശ്യം വ​രെ ഫോ​ണ്‍ വി​ളി​ക്കു​ന്ന ഇ​യാ​ൾ വ​ലി​യ ത​ല​വേ​ദ​ന​യാ​യി മാ​റി​യ​താ​ണ് ക​മ്പ​നി​യെ ഇ​ത്ത​ര​മൊ​രു ന​ട​പ​ടി സ്വീ​ക​രി​ക്കു​വാ​ൻ പ്രേ​രി​പ്പി​ച്ച​ത്.

ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​വ​ർ​ത്തി കാ​ര​ണം മ​റ്റ് ക​സ്റ്റ​മേ​ഴ്സി​ന്‍റെ പ​രാ​തി​ക​ൾ ഫ​ല​പ്ര​ദ​മാ​യി പ​രി​ഹ​രി​ക്കു​വാ​ൻ ജീ​വ​ന​ക്കാ​ർ​ക്ക് സാ​ധി​ച്ചി​രു​ന്നി​ല്ല. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ശ​ല്യം ഒ​രു വി​ധ​ത്തി​ലും പോ​കി​ല്ലെ​ന്ന് മ​ന​സി​ലാ​ക്കി​യ​തോ​ടെ ക​മ്പ​നി അ​ധി​കൃ​ത​ർ പോ​ലീ​സി​നെ ബ​ന്ധ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ മാ​സം അ​റ​സ്റ്റി​ലാ​യ ഇ​ദ്ദേ​ഹം പോ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. സം​ഭ​വം പു​റ​ത്താ​യ​തി​നെ തു​ട​ർ​ന്ന് ഇ​ദ്ദേ​ഹ​ത്തെ അ​നു​കൂ​ലി​ച്ചും പ്ര​തി​കൂ​ലി​ച്ചും പ്ര​തി​ക​ര​ണ​മു​യ​രു​ന്നു​ണ്ട്. കെ​ഡി​ഡി​ഐ​യെ പോ​ലെ ഒ​രു സ്ഥാ​പ​ന​ത്തി​ന് ഈ ​പ്ര​ശ്നം കു​റ​ച്ചു കൂ​ടി ല​ളി​ത​മാ​യി പ​രി​ഹ​രി​ക്കാ​മാ​യി​രു​ന്നു​വെ​ന്നും അ​ഭി​പ്രാ​യ​മു​യ​രു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.