അ​ഞ്ച് മി​നി​റ്റ് നേ​രത്തേക്ക് എ​സ്പി​യാ​യി വിദ്യാർഥി; ആ​ദ്യ ന​ട​പ​ടി അ​ച്ഛ​നെ​തി​രെ
അ​ഞ്ച് മി​നിറ്റ് പോ​ലീ​സ് സു​പ്ര​ണ്ടാ​കാ​ൻ അ​വ​സ​രം ല​ഭി​ച്ച കു​ട്ടി​യു​ടെ ആ​ദ്യ ന​ട​പ​ടി അ​ച്ഛ​നെ​തി​രെ. മ​ധ്യ​പ്ര​ദേ​ശി​ലെ ജ​ബൽപുരി​ലെ മൂ​ന്ന് കു​ട്ടി​ക​ൾ​ക്കാ​ണ് സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് സ്കീം ​അ​നു​സ​രി​ച്ച് അ​ഞ്ച് മി​നി​റ്റ് നേ​രം പോ​ലീ​സ് സു​പ്ര​ണ്ട് ആ​കാ​നു​ള്ള അ​വ​സ​രം ല​ഭി​ച്ച​ത്.

സൗ​ര​വ്, സി​ദ്ധാ​ർ​ഥ്, രാ​കേ​ഷ് എ​ന്നീ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് അ​വ​സ​രം ല​ഭി​ച്ച​ത്. അ​മ്മ​യെ മ​ർ​ദ്ദി​ക്കു​ന്ന അ​ച്ഛ​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു രാ​കേ​ഷി​ന്‍റെ ആ​വ​ശ്യം. വീ​ടി​ന് സ​മീ​പ​മു​ള്ള മ​ദ്യ​വും ക​ഞ്ചാ​വും ത​ട​യു​വാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു സൗ​ര​വ് ആ​വ​ശ്യ​പ്പെ​ട്ട​ത്. വീ​ടി​ന് അ​ടു​ത്തു​ള്ള പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വി​ളി​ച്ച് സൗ​ര​വ് ഇ​തി​നു​ള്ള നി​ർ​ദ്ദേ​ശം ന​ൽ​കു​ക​യും ചെ​യ്തു.

വീ​ടി​ന് സ​മീ​പ​ത്ത് വ്യാ​പ​ക​മാ​യു​ള്ള ചൂ​താ​ട്ട​വും മ​യ​ക്കു​മ​രു​ന്ന് വി​ത​ര​ണ​വും അ​വ​സാ​നി​പ്പി​ക്കു​വാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സി​ദ്ധാ​ർ​ഥ് ആ​വ​ശ്യ​പ്പെ​ട്ടു. വീ​ടി​ന് അ​ടു​ത്തു​ള്ള പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വി​ളി​ച്ച് ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​വാ​ൻ സി​ദ്ധാ​ർ​ഥ് നി​ർ​ദ്ദേ​ശം ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.