കഴുത്തിൽ നിന്നും ട​യ​ർ ഊരി മുതലയെ രക്ഷിക്കണം; സാഹസികർക്ക് ആകർഷകമായ സമ്മാനം നൽകാൻ ഇ​ന്തോ​നേ​ഷ്യ
ട​യ​ർ ക​ഴു​ത്തി​ൽ കു​ടു​ങ്ങി മ​ര​ണ​ത്തോ​ട് മ​ല്ലി​ടു​ന്ന മു​ത​ല​യെ ര​ക്ഷി​ക്കു​ന്ന​വ​ർ​ക്ക് ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​നം ന​ൽ​കാ​ൻ ഇ​ന്തോ​നേ​ഷ്യ. ഏ​ക​ദേ​ശം 13 അ​ടി നീ​ള​മു​ണ്ട് ഈ ​മു​ത​ല​യ്ക്ക്. വ​ർ​ഷ​ങ്ങ​ളാ​യി ഈ ​ട​യ​ർ മു​ത​ല​യു​ടെ ക​ഴു​ത്തി​ൽ കു​ടു​ങ്ങി കി​ട​ക്കു​ക​യാ​ണ്. ഇ​ത് മാ​റ്റു​വാ​ൻ അ​ധി​കൃ​ത​ർ നാ​ളു​ക​ളാ​യി ശ്ര​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലും നി​രാ​ശ​യാ​ണ് ഫ​ലം. ട​യ​ർ ക​ഴു​ത്തി​ൽ കി​ട​ക്കു​ന്ന​തി​നാ​ൽ മു​ത​ല ശ്വാ​സ​മെ​ടു​ക്കു​ന്ന​തി​ന് ബു​ദ്ധി​മു​ട്ടു​ക​യാ​ണ്.

മു​ത​ല പ​തി​യെ മ​ര​ണ​ത്തി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണെ​ന്നാ​ണ് മൃ​ഗ​സ്നേ​ഹി​ക​ൾ പ​റ​യു​ന്ന​ത്. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ത​യാ​റാ​യി വ​രു​ന്ന​വ​ർ മു​ത​ല​യു​ടെ ജീ​വ​ൻ ന​ശി​പ്പി​ക്കു​വാ​ന​ല്ല ശ്ര​മി​ക്കേ​ണ്ട​തെ​ന്നും യാ​തൊ​രു കു​ഴ​പ്പ​വു​മി​ല്ലാ​തെ മു​ത​ല​യു​ടെ ജീ​വ​ൻ സം​ര​ക്ഷി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

പൊ​തു​ജ​ന​ങ്ങ​ൾ മു​ത​ല​യി​ൽ നി​ന്നും അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്നും അ​തി​ന്‍റെ ആ​വാ​സ​വ്യ​വ​സ്ഥ ത​ക​ർ​ക്ക​രു​തെ​ന്നും സെ​ൻ​ട്ര​ൽ സു​ല​വേ​സി നാ​ച്ച്യു​റ​ൽ റി​സോ​ഴ്സ​സ് ക​ണ്‍​സ​ർ​വേ​ഷ​ൻ ഏ​ജ​ൻ​സി ത​ല​വ​ൻ ഹ​സ്മു​നി ഹ​സ്മ​ർ അ​റി​യി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.