ഭ​ക്ഷ​ണം കി​ട്ടാ​തെ ബ​ഹ​ളം​വ​ച്ചു; പാ​ച​ക​ക്കാ​ര​ൻ യു​വാ​വി​ന്‍റെ ശ​രീ​ര​ത്തി​ൽ തി​ള​ച്ച എ​ണ്ണ​യൊ​ഴി​ച്ചു
Sunday, July 7, 2019 2:55 PM IST
ഓ​ർ​ഡ​ർ ചെ​യ്ത ഭ​ക്ഷ​ണം എ​ത്തു​വാ​ൻ വൈ​കി​യ​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ പാ​ച​ക​ക്കാ​ര​ൻ യു​വാ​വി​ന്‍റെ ശ​രീ​ര​ത്തി​ൽ തി​ള​ച്ച എ​ണ്ണ​യൊ​ഴി​ച്ചു. ഹൈ​ദ​രാ​ബാ​ദി​ലാ​ണ് സം​ഭ​വം.

പ്ര​ഭാ​ത ഭ​ക്ഷ​ണം ക​ഴി​ക്കു​വാ​ൻ ഹോ​ട്ട​ലി​ൽ എ​ത്തി​യ​താ​യി​രു​ന്നു ഈ ​യു​വാ​വ്. ഭ​ക്ഷ​ണം ല​ഭി​ക്കു​വാ​ൻ 15 സ​മ​യ​മെ​ടു​ക്കു​മെ​ന്ന് പാ​ച​ക​ക്കാ​ര​ൻ അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ അ​ര​മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞി​ട്ടും ഭ​ക്ഷ​ണം ല​ഭി​ക്കാ​താ​യ​തോ​ടെ കു​പി​ത​നാ​യ യു​വാ​വ് പാ​ച​ക​ക്കാ​ര​നു​മാ​യി വാ​ക്ക് ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ടു​ക​യാ​യി​രു​ന്നു.

വ​ള​രെ മോ​ശ​മാ​യി രീ​തി​യി​ൽ യു​വാ​വ് പാ​ച​ക​ക്കാ​ര​നെ ആ​ക്ഷേ​പി​ച്ചു. ഇ​തി​ൽ കു​പി​ത​നാ​യി പാ​ച​ക​ക്കാ​ര​ൻ അ​ടു​ക്ക​ള​യി​ൽ പോ​യി തി​ള​ച്ച എ​ണ്ണ​യെ​ടു​ത്തു​കൊ​ണ്ടു വ​ന്ന് ഈ ​യു​വാ​വി​ന്‍റെ ശ​രീ​ര​ത്തി​ൽ ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു.

ക​ഴു​ത്തി​ലും മു​ഖ​ത്തും കൈ​ക​ളി​ലും ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. പാ​ച​ക​ക്കാ​ര​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.