ഭാ​ര്യ​യു​ടെ കൈ​യി​ൽ നി​ന്നും പ​ണം വാ​ങ്ങി ലോ​ട്ട​റി​യെ​ടു​ത്തു; യു​വാ​വി​നെ തേ​ടി​യെ​ത്തി​യ​ത് 28 കോ​ടി രൂ​പ
Monday, August 5, 2019 11:16 AM IST
ഭാ​ര്യ​യു​ടെ കൈ​യി​ൽ നി​ന്നും വാ​ങ്ങി​യ പ​ണം കൊ​ണ്ട് ലോ​ട്ട​റി​യെ​ടു​ത്ത യു​വാ​വി​ന് സ​മ്മാ​ന​മാ​യി ല​ഭി​ച്ച​ത് 28 കോ​ടി രൂ​പ. തെ​ലു​ങ്കാ​ന​യി​ലെ നി​സാ​മാ​ബാ​ദ് സ്വ​ദേ​ശി​യാ​യ ക​ർ​ഷ​ക​ൻ റി​ക്കാ​ല വി​ലാ​സി​നാ​ണ് ഈ ​ഭാ​ഗ്യ സ​മ്മാ​നം ല​ഭി​ച്ച​ത്.

മു​ൻ​പ് യു​എ​ഇ​യി​ൽ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്തി​രു​ന്ന റി​ക്കാ​ല ഒ​ന്ന​ര​മാ​സം മു​ൻ​പ് നാ​ട്ടി​ൽ മ​ട​ങ്ങി​യെ​ത്തി​യി​രു​ന്നു. അ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന സ​മ​യം റി​ക്കാ​ല പ​തി​വാ​യി ദു​ബാ​യ് ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ല്ലി​ന്‍റേ​ത​ട​ക്കം നി​ര​വ​ധി ടി​ക്ക​റ്റു​ക​ൾ എ​ടു​ക്ക​മാ​യി​രു​ന്നു. എ​ന്നാ​ൽ അ​പ്പോ​ഴൊ​ന്നും സ​മ്മാ​നം ല​ഭി​ച്ചി​രു​ന്നി​ല്ല.

നാ​ട്ടി​ൽ തി​രി​കെ എ​ത്തി​യ അ​ദ്ദേ​ഹം ഭാ​ര്യ​യു​ടെ കൈ​യി​ൽ നി​ന്നും പ​ണം വാ​ങ്ങി സു​ഹൃ​ത്ത് മു​ഖേ​ന മൂ​ന്ന് ടി​ക്ക​റ്റ് എ​ടു​ത്തു. 223805 എ​ന്ന ന​മ്പ​രു​ള്ള ടി​ക്ക​റ്റി​നാ​ണ് 28.43 കോ​ടി രൂ​പ സ​മ്മാ​ന​മാ​യി ല​ഭി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ബി​ഗ് ടി​ക്ക​റ്റ് ന​റു​ക്കെ​ടു​പ്പി​ൽ നി​ര​വ​ധി ഇ​ന്ത്യ​ക്കാ​ർ​ക്ക് സ​മ്മാ​നം ല​ഭി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.