മനുഷ്യന് പുതുവർഷം, അവർക്ക് മരണവർഷം; പുതുവത്സരദിനത്തിൽ ചത്തുവീണത് നൂറുകണക്കിന് പക്ഷികൾ
Monday, January 4, 2021 4:13 PM IST
നൂറുകണക്കിന് പക്ഷികൾ തെരുവിൽ ചത്ത് കിടക്കുന്നു. പുതുവത്സരദിനത്തിൽ റോമിലെ തെരുവുകളിലെ കാഴ്ചയായിരുന്നു ഇത്.
പുതുവത്സരം ആഘോഷിക്കുന്നതിനിടെ ആളുകൾ പടക്കം പൊട്ടിച്ചതാണ് ഇത്രയും പക്ഷികൾ ചാകാൻ കാരണം. അമിതമായ ശ്ബദം കേട്ട് പേടിച്ച പക്ഷികൾക്ക് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നെന്നാണ് വിദഗ്ധർ പറയുന്നത്.
പേടിച്ച് പറന്ന പക്ഷകൾ തമ്മിൽ കൂട്ടിയിടിച്ചും കെട്ടിടത്തിൽ ഇടിച്ചുമാണ് ഇത്രയും പക്ഷികൾ കൂട്ടത്തോടെ ചാകാൻ കാരണം. പക്ഷികളുടെ ആവാസ കേന്ദ്രത്തിനടുത്തുള്ള വെടിക്കെട്ടുകൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പക്ഷി സ്നേഹികൾ രംഗത്ത് എത്തിയിട്ടുണ്ട്.