കാ​റി​ലെ​ത്തി​യ യു​വ​തി​ക്ക് ഒ​ട്ട​കം കൊ​ടു​ത്ത "സ​മ്മാ​നം'; ന​ല്ല എ​ട്ടി​ന്‍റെ പ​ണി!
Saturday, October 31, 2020 6:36 PM IST
മ​ക​ന്‍റെ ജ​ന്മ​ദി​ന​ത്തി​ൽ ഒ​രു സ​മ്മാ​ന​മെ​ന്ന രീ​തി​യി​ലാ​ണ് ആ​നി ആ​ൻ​ഡ്രൂ​സ് സ​ഫാ​രി പാ​ർ​ക്കി​ലേ​ക്ക് യാ​ത്ര ന​ട​ത്തി​യ​ത്. പ​ക്ഷെ ആ ​യാ​ത്ര ​ഇ​ത്ര​യും കു​ഴ​പ്പം ഉ​ണ്ടാ​ക്കു​മെ​ന്ന് ആ​നി ക​രു​തി​യി​ട്ടു​ണ്ടാ​വി​ല്ല.

സ​ഫാ​രി പാ​ർ​ക്കി​യെ യാ​ത്ര അ​സ്വ​ദി​ച്ച് പോ​കു​ന്പോ​ഴാ​ണ് ആ ​വ​ഴി ഒ​രു ഒ​ട്ട​കം എ​ത്തി​യ​ത്. കു​ട്ടി​ക​ൾ​ക്ക് ഒ​ട്ട​ക​ത്തെ കാ​ണാ​നാ​യി ആ​നി കാ​ർ നി​ർ​ത്തി. കാ​ർ ക​ണ്ട ഒ​ട്ട​കം പ​തി​യ അ​തി​ന്‍റെ അ​ടു​ത്തേ​ക്ക് വ​ന്നു. പി​ന്നി​ൽ മ​റ്റൊ​രു കാ​ർ ഉ​ള്ള​തി​നാ​ൽ കാ​ർ റി​വേ​ഴ്‌​സ് എ​ടു​ക്കാ​നും ക​ഴി​ഞ്ഞി​ല്ല.

കാ​റി​ന്‍റെ അ​ടു​ത്തെ​ത്തി​യ ഒ​ട്ട​കം അ​തി​ന്‍റെ പു​റ​ത്താ​യി മു​ന്നി​ൽ ഇ​രു​ന്നു. ഫ​ല​മോ വാ​ഹ​ന​ത്തി​ന് 600 ഡോ​ള​റി​ന്‍റെ പ​ണി​യും. കാ​ർ അ​വ​സാ​നം ആ​ക്രി വി​ല​യ്ക്കാ​ണ് ആ​നി വി​റ്റ​ത്. ജീ​വി​ത​ത്തി​ലേ ഏ​റ്റ​വും ചെ​ല​വേ​റി​യ യാ​ത്ര​യാ​യി​രു​ന്നു ഇ​തെ​ന്നാ​യി​രു​ന്നു സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ആ​നി​യു​ടെ പ്ര​തി​ക​ര​ണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.