കാറിലെത്തിയ യുവതിക്ക് ഒട്ടകം കൊടുത്ത "സമ്മാനം'; നല്ല എട്ടിന്റെ പണി!
Saturday, October 31, 2020 6:36 PM IST
മകന്റെ ജന്മദിനത്തിൽ ഒരു സമ്മാനമെന്ന രീതിയിലാണ് ആനി ആൻഡ്രൂസ് സഫാരി പാർക്കിലേക്ക് യാത്ര നടത്തിയത്. പക്ഷെ ആ യാത്ര ഇത്രയും കുഴപ്പം ഉണ്ടാക്കുമെന്ന് ആനി കരുതിയിട്ടുണ്ടാവില്ല.
സഫാരി പാർക്കിയെ യാത്ര അസ്വദിച്ച് പോകുന്പോഴാണ് ആ വഴി ഒരു ഒട്ടകം എത്തിയത്. കുട്ടികൾക്ക് ഒട്ടകത്തെ കാണാനായി ആനി കാർ നിർത്തി. കാർ കണ്ട ഒട്ടകം പതിയ അതിന്റെ അടുത്തേക്ക് വന്നു. പിന്നിൽ മറ്റൊരു കാർ ഉള്ളതിനാൽ കാർ റിവേഴ്സ് എടുക്കാനും കഴിഞ്ഞില്ല.
കാറിന്റെ അടുത്തെത്തിയ ഒട്ടകം അതിന്റെ പുറത്തായി മുന്നിൽ ഇരുന്നു. ഫലമോ വാഹനത്തിന് 600 ഡോളറിന്റെ പണിയും. കാർ അവസാനം ആക്രി വിലയ്ക്കാണ് ആനി വിറ്റത്. ജീവിതത്തിലേ ഏറ്റവും ചെലവേറിയ യാത്രയായിരുന്നു ഇതെന്നായിരുന്നു സംഭവത്തെക്കുറിച്ച് ആനിയുടെ പ്രതികരണം.