പാ​ൽ പ​ണി​കൊ​ടു​ത്തു; താഴെവീണ യുവാവിനെ ര​ക്ഷി​ച്ച​ത് പാ​ൽ ക​വ​ർ
Saturday, November 9, 2019 10:14 AM IST
നി​ല​ത്തേ​ക്ക് ത​ല​കു​ത്തി വീ​ണ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​ൻ ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പെ​ടു​ന്ന​തി​ന്‍റെ അ​മ്പ​ര​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​കു​ന്നു. ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നാ​യ ഒ​രാ​ൾ പാ​ലു​മാ​യി ന​ട​ന്നു നീ​ങ്ങു​മ്പോ​ൾ കൈ​യി​ൽ ഇ​രു​ന്ന പാ​ൽ ക​വ​ർ നി​ല​ത്തേ​ക്ക് വീ​ണു. മു​ന്നി​ലേ​ക്ക് ന​ട​ക്കു​വാ​ൻ ശ്ര​മി​ച്ച ഇ​യാ​ൾ പാ​ലി​ൽ ച​വി​ട്ടി നി​ല​ത്തേ​ക്ക് തെ​ന്നി വീ​ഴു​ക​യാ​യി​രു​ന്നു.

കൈ​യി​ലു​ണ്ടാ​യി​രു​ന്ന പാ​ൽ ക​വ​റി​ൽ ത​ല​യി​ടി​ച്ച​ത് കൊ​ണ്ട് ഇ​യാ​ൾ ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്തെ സി​സി​ടി​വി​യി​ലാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​ത്. സം​ഭ​വം എ​വി​ടെ​യാ​ണ് ന​ട​ന്ന​തെ​ന്ന് വ്യ​ക്ത​മ​ല്ല.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.