ടി​ക് ടോ​ക്കി​ൽ ഹീ​റോ​യാ​ക​ണം..! പോ​ലീ​സ് വാ​ഹ​ന​ത്തി​ന് മു​ക​ളി​ൽ യു​വാ​വി​ന്‍റെ പു​ഷ് അ​പ്
ടി​ക് ടോ​ക്കി​ൽ വൈ​റ​ലാ​കാ​ൻ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന പോ​ലീ​സ് വാ​ഹ​ന​ത്തി​ന് മു​ക​ളി​ല്‍ പു​ഷ് അ​പ് ചെ​യ്ത് യു​വാ​വി​ന്‍റെ സാ​ഹ​സി​ക വീ​ഡി​യോ. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്‍റേ​താ​ണ് സാ​ഹ​സീ​ക പ്ര​ക​ട​നം.

വി​ജ​ന​മാ​യ പ്ര​ദേ​ശ​ത്ത് വ​ച്ചാ​ണ് യു​വാ​വ് ഓടിക്കൊണ്ടിരുന്ന കാ​റി​ന് മു​ക​ളി​ല്‍ ക​യ​റി ടി​ക് ടോ​ക്ക് ചി​ത്രീ​ക​രി​ച്ച​ത്. ഇ​യാ​ൾ ത​ന്നെ​യാ​ണ് കാ​ർ ഓ​ടി​ച്ചി​രു​ന്ന​ത്. വാ​ഹ​ന​ത്തി​ൽ ഡ​ൽ​ഹി പോ​ലീ​സെ​ന്ന് എ​ഴു​തി​യി​ട്ടു​ണ്ട്. ബീ​ക്ക​ൺ ലൈ​റ്റും ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, ഇ​ത് പോ​ലീ​സി​ന്‍റെ ഔ​ദ്യോ​ഗി​ക വാ​ഹ​ന​മ​ല്ലെ​ന്നും സ്വ​കാ​ര്യ ക​രാ​റു​കാ​ര​നി​ൽ​നി​ന്നും ത​ത്കാ​ല​ത്തേ​ക്ക് എ​ടു​ത്ത​താ​ണെ​ന്നു​മാ​ണ് പോ​ലീ​സി​ന്‍റെ വി​ശ​ദീ​ക​ര​ണം. ടി​ക് ടോ​ക് വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച യു​വാ​വി​ന്‍റെ സു​ഹൃ​ത്താ​ണ് ക​രാ​റു​കാ​ര​ൻ.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.